പഞ്ചസാരയ്ക്ക് പകരമായി കഴിക്കാവുന്ന ഒരു മികച്ച പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. ശർക്കരയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം മുതലായവ ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വേനളിൽ ശർക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ.വേദിക പ്രേമാനി പറയുന്നത്. ശർക്കരയിൽ പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ഉൾപ്പെടുന്നു. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താനും ശരീരത്തെ തണുപ്പിക്കാനും നിർജ്ജലീകരണം തടയുന്നതിനും ശർക്കര സഹായിക്കും. ശരീര താപനില നിയന്ത്രിച്ച് നിർത്താനും ചൂടുള്ള കാലാവസ്ഥയിൽ ശരീരം തണുപ്പിക്കാനും ശർക്കര കഴിക്കുന്നത് നല്ലതാണെന്നും ഡോ.വേദിക പറയുന്നു.
ശര്‍ക്കര എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം കൂടുതൽ മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഡയറ്റില്‍ ശര്‍ക്കര ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര കഴിക്കുന്നത് അയേണിന്റെ അഭാവത്തെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളമായുള്ള ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക