നിരവധി ഔഷധഗുണങ്ങളുള്ള തുളസി മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യം. ആൻ്റിഓക്സിഡൻ്റും ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ള തുളസി രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനും അണുബാധകൾക്കെതിരെ പ്രവർത്തിക്കാനും നല്ലതാണ്.
ഈ ചൂട് സമയത്ത് തുളസിയിട്ട വെള്ളം കുടിക്കുന്നത് അതിശയിപ്പിക്കുന്ന ഗുണങ്ങളാണ് ശരീരത്തിന് നൽകുക. തുളസി ഇലകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെച്ച ശേഷം വെറും വയറ്റിൽ കഴിക്കുക.തുളസിയിൽ അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. അതായത് സമ്മർദ്ദത്തെ നന്നായി നേരിടാൻ ഇത് സഹായിക്കുന്നു.
ദഹന പ്രശ്നങ്ങളും വയറുവേദന, ഗ്യാസ്, അസിഡിറ്റി എന്നിങ്ങനെയുള്ള അസ്വസ്ഥതകളും ലഘൂകരിക്കുന്നത് വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ആരോഗ്യകരമായ ദഹനപ്രക്രിയ ആരംഭിക്കുന്നതിനും ഈ പാനീയം സഹായിക്കും.
ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ള തുളസി വെള്ളം ചുമ, ജലദോഷം മുതലായ ലക്ഷണങ്ങൾ കുറയ്ക്കാനും ശ്വസന ആരോഗ്യത്തെ ഫലപ്രദമായി ശക്തിപ്പെടുത്താനും സഹായിക്കും.
പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്നവയാണ് തുളസി ഇലകൾ. രാവിലെ തുളസി വെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാൻ നല്ലതാണ്. തുളസി വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക