പുറത്ത് പോകുന്ന സമയങ്ങളിൽ പലരും ഉപയോഗിക്കാറുള്ള ഒന്നാണ് സൺസ്ക്രീൻ ലോഷനുകൾ. സൺസ്ക്രീൻ ലോഷൻ വെയിൽ ഉള്ളപ്പോൾ മാത്രമല്ല, പകരം എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കേണ്ട ഒരു പ്രധാന ചർമ്മ സംരക്ഷണ വസ്തുവാണെന്ന കാര്യത്തിൽ പലർക്കും അറിവില്ല. സൺസ്ക്രീൻ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചറിയാം…
ഒന്ന്…
ശരീരത്തിന് വേണ്ട വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സൂര്യരശ്മികൾ. എന്നിരുന്നാലും, സൺസ്ക്രീൻ ലോഷനുകൾ ഇല്ലാതെ സൂര്യന്റെ വെയിൽ നേരിട്ട് കൊള്ളുന്നത് നല്ലതല്ല. സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് അൾട്രാവയലറ്റ് രശ്മികൾ അമിതമായി ശരീരത്തിൽ പഠിക്കുന്നതിന്റെ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടുവാൻ സഹായിക്കുന്നു.
രണ്ട്…
അമിതമായ അൾട്രാവയലറ്റ് എക്സ്പോഷർ ചർമ്മകോശങ്ങളിലെ ഡിഎൻഎയെ ഇല്ലാതാക്കുന്നു. ഈ കേടുപാടുകൾ ശാശ്വതമാകുമ്പോൾ, അത് കോശങ്ങൾ അനിയന്ത്രിതമായി വളരാൻ വഴിവെക്കുന്നു. ഇത് ചർമ്മ കാൻസർ ഉണ്ടാകാനും കാരണമാകുന്നു. സൺസ്ക്രീൻ ഈ യുവി എക്സ്പോഷർ തടയുകയും സൂര്യാഘാതം തടയുകയും ചെയ്യും.
മൂന്ന്…
ചുളിവുകൾ, സൂര്യന്റെ പാടുകൾ, അയഞ്ഞ ചർമ്മം എന്നിവയുൾപ്പെടെ അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾക്കും യുവി ലൈറ്റ് കാരണമാകുന്നു. അൾട്രാവയലറ്റ് എക്സ്പോഷർ ഈ പ്രോട്ടീനുകളെ ഇല്ലാതാക്കുകയും അകാല വാർദ്ധക്യത്തിലേക്കും നയിക്കുകയും ചെയ്യും. സൺസ്ക്രീൻ ലോഷനുകൾ പതിവായി ഉപയോഗിക്കുന്നത് അകാല വാർദ്ധക്യത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
നാല്…
സൺസ്ക്രീൻ ഇടാതെ പുറത്തുപോകുന്നത് സൂര്യതാപം ഏൽക്കാൻ കാരണമാകും. ഇത് ചർമ്മത്തിൽ ചുവന്ന തടിപ്പ്, നിറം മങ്ങൽ, ചൊറിച്ചിൽ എന്നിവ ഉണ്ടാക്കും. ഏത് കാലാവസ്ഥയിലായാലും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ സൺസ്ക്രീൻ ചർമ്മത്തിൽ പുരട്ടിയാൽ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക