പോഷകാംശങ്ങൾ ധാരാളമുള്ള മധുരമാണ് പനം കൽക്കണ്ടം. ഏറ്റവും കുറഞ്ഞ ഗ്ലൈസിമിക് ഇൻഡക്സ് ഉള്ളതും പോഷക സമ്പന്നവുമായ ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. പല രോഗങ്ങൾക്കും മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ഇത് ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.
വൈറ്റമിൻ ബി12 അടക്കം പല വൈറ്റമിനുകളും ഇതിലുണ്ട്. ധാരാളം ജീവകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്ന പനം കൽക്കണ്ടം പഞ്ചസാരയെക്കാൾ ആരോഗ്യപ്രദമാണ്. പനം പഞ്ചസാരയുടെ ക്രിസ്റ്റലൈസ് ചെയ്ത രൂപമാണ് പനം കൽക്കണ്ടം എന്ന് പറയുന്നത്.
ഭാഷയിൽ റോക്ക് കാൻഡി എന്ന് ഇത് അറിയപ്പെടും. ഏറെ പോഷക സമ്പന്നമായ ഇത് നിരവധി രോഗങ്ങളെ പ്രതിരോധിക്കുവാനും ഉത്തമമാണ്. കൊളസ്ട്രോൾ കുറയ്ക്കുവാനും, ശരീരത്തിലെ ചൂട് കുറയ്ക്കുവാനും, രോഗപ്രതിരോധശേഷി നൽകുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകും. ഏറ്റവും കുറഞ്ഞ ഗ്ലൈസിമിക് സൂചിക ഉള്ളതുകൊണ്ടുതന്നെ പനം കൽക്കണ്ടത്തിന്റെ സ്വീകാര്യത ഏറെയാണ്. ശരീരത്തിലെ വിഷ വസ്തുക്കളെ തുടച്ചു മാറ്റാനുള്ള കഴിവ് വരെ ഇവയ്ക്കുണ്ട്.
ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം അകറ്റുവാനും ഉപാചയ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ ആക്കുവാനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ അനാവശ്യ ടോക്സിനുകളെ അകറ്റുകയും, ഊർജ്ജം നൽകുകയും ചെയ്യുന്ന ഇത് ആറുമാസം മുതലുള്ള കൊച്ചുകുട്ടികൾക്ക് നൽകാവുന്നതാണ്.
പഞ്ചസാര ഉപയോഗിച്ച് കുറുക്ക് ഉണ്ടാക്കി കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. മറിച്ച് പനം കൽക്കണ്ടം കുട്ടികളുടെ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുകയും അവർക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.
തണുത്ത കാലാവസ്ഥയിൽ പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യയേറെയാണ്. കൽക്കണ്ടം വരണ്ട തൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരമാണ്. കൽക്കണ്ടം കറുത്ത കുരുമുളക്, നെയ്യ് എന്നിവ ചേർത്ത് രാത്രിയിൽ കഴിച്ചാൽ മതിയാകും.
ഹീമോഗ്ലോബിന്റെ അളവ് കുറവുള്ള ആളുകൾക്ക് വിളർച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. കൽക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് ഇതിൽ നിന്നും നമ്മെ രക്ഷപ്പെടുത്തും . ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
പനം കൽക്കണ്ടം ദഹന അവയവങ്ങളെ വൃത്തിയാക്കുന്നു. ഇത് ശ്വാസന നാളം, കുടലുകൾ, അന്ന നാളം, ശ്വാസകോശം, ആമാശയം എന്നിവ വൃത്തിയാക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ തുടച്ചുമാറ്റാനും ഇത് നിങ്ങളെ സഹായിക്കുന്നു.
പനം കാൽകണ്ടം നാരുകൾ നിറഞ്ഞതാണ്. ഈ നാരുകൾ മലബന്ധത്തിനും ദഹനത്തിനും ചികിത്സിക്കാൻ സഹായിക്കുന്നു. അനാവശ്യ കണങ്ങളെ പുറന്തള്ളിക്കൊണ്ട് വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു. ഇത് മലവിസർജ്ജനത്തെ ഉത്തേജിപ്പിക്കുന്നു.
കൽക്കണ്ടം ചൂട് പാലിൽ ചേർത്ത് ഉറങ്ങുന്നതിനു മുൻപ് കുടിയ്ക്കുക. ഇത് ഓർമ്മ മെച്ചപ്പെടുത്തുന്നതിന് നല്ലൊരു പ്രകൃതിദത്ത പരിഹാരമായി പ്രവർത്തിക്കും. ബദാമും കല്‍ക്കണ്ടവും ജീരകവും ചേര്‍ത്ത് കഴിയ്ക്കുന്നത് ഓര്‍മയ്ക്ക് നല്ലതാണ്.
അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു മരുന്നാണ്. ഈ കൽക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് ഇതിൽ നിന്നും നമ്മെ രക്ഷപ്പെടുത്തും. ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. മുലപ്പാല്‍ ഉല്പാദനത്തിനും കല്‍ക്കണ്ടം ഏറെ ഗുണകരമാണ്.
സ്ത്രീകളിലെ പിസിഒഡി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പനം കൽക്കണ്ടം നിർദ്ദേശിക്കപ്പെടുന്നു. ഇത് ശരീരത്തിന് കൂടുതൽ എനർജി നൽകുന്നു. ഇത് ഭാരം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക