കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു.
നാരുകളാല്‍ സമ്പന്നമായതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കൂവയ്ക്ക് കഴിവുണ്ട്. ശരീരത്തിന്റെ ക്ഷീണം മാറ്റാനും കൂടുതല്‍ ഊര്‍ജ്ജം തരാനും നമുക്ക് ഉന്മേഷം പകരാനും കൂവയ്ക്ക് കഴിയും. വയറിളക്കം, മൂത്രപ്പഴുപ്പ് തുടങ്ങിയ അസുഖങ്ങള്‍ തടയാനും രോഗശമനത്തിനും പഴമക്കാര്‍ കൂവ ഉപയോഗിച്ചിരുന്നു.
ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് നൽകാറുണ്ട്. കുട്ടികൾക്ക് വയറ് സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നൽകിയാൽ അസുഖം വേഗം സുഖപ്പെടുന്നതായി കാണാം.
കോളറ, വയറിളക്കം എന്നീ അസുഖങ്ങളാൽ ദുരിതം അനുഭവിച്ചിരുന്നവർക്ക് കൂവ അരച്ച് വെള്ളത്തിൽ കലക്കി തെളിച്ച് ഇടയ്ക്കിടയ്ക്ക് കുടിക്കാൻ കൊടുക്കുക പതിവായിരുന്നു. ഇത്തരക്കാർക്ക് മറ്റ് ആഹാരങ്ങൾ ദഹിക്കാതെ വരുമ്പോൾ കൂവ പെട്ടെന്ന് ദഹിച്ച് വയറിന് ആശ്വാസവും ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകിയിരുന്നു.
കുടല് രോഗങ്ങളുടെ ശമനത്തിനും കൂവ ഔഷധമാണ്. ദഹനേന്ദ്രീയ കോശങ്ങളെ ശുദ്ധീകരിക്കാനുള്ള കഴിവുള്ളതിനാല്‍ മുതിർന്നവർക്ക് മികച്ച ഭക്ഷണമാണ് കൂവ,കൂവപ്പൊടി ദഹനശേഷിവർദ്ധിപ്പിക്കുകയും ദഹനേന്ദ്രിയങ്ങൾക്ക് ആരോഗ്യവും പ്രദാനം ചെയ്യുന്നു.
ശരീരത്തിലെ ആസിഡ് ആൽക്കലി ബാലൻസ് നില നിർത്തി ശരീരത്തിന്റെ പിഎച്ച് നില നിർത്താൻ അത്യുത്തമമാണ് കൂവ. ഗർഭിണികളിൽ ഉണ്ടാകുന്ന മലബന്ധം, ഛർദ്ദി എന്നിവയ്ക്ക് നല്ലൊരു ഔഷധമാണിത്. കൂടാതെ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ ഫോളേറ്റ് കൂവയിൽ ധാരാളം ഉണ്ട്.
ഡയറ്റ് കൺട്രോൾ ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉത്തമ ആഹാരമാണ് കൂവ. ഫാറ്റ് കുറവായതിനാലും എനർജി പ്രദാനം ചെയ്യുന്നതിനാലും അമിതാഹാരം കഴിക്കാതെ ശരീരത്തെ ഉണർവോടെ നിലനിർത്താൻ സഹായിക്കുന്നു.
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് അത്യുത്തമമാണിത്. അയൺ ധാരാളം ഉള്ളതിനാൽ അനീമിയയെ ചെറുക്കൻ സഹായിക്കും. തണുപ്പായതിനാൽ നല്ല ഉറക്കവും ലഭിക്കുന്നു.
മൂത്രച്ചൂട്, മൂത്രക്കല്ല് തുടങ്ങിയ അസുഖങ്ങള്‍ വരാതിരിക്കാനും കൂവ ഉത്തമമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരീരത്തിന്റെ ക്ഷീണം മാറാനും ഉന്മേഷം ലഭിക്കാനും അത്യുത്തമമാണ് കൂവപ്പൊടി. കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിൽസയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക