ന്യൂഡൽഹി: രാജ്യം ഹോളി ആഘോഷങ്ങളിലേക്ക് കടക്കാനൊരുങ്ങവെ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. വിവിധ സ്റ്റേഷനുകളിൽ നിന്നായി 540 പ്രത്യേക ട്രെയിൻ സർവീസുകൾ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. കേരളമടക്കമുള്ള സംസ്ഥാങ്ങളിലേക്ക് സർവീസ് നടത്തും. മാർച്ച് 25നാണ് ഹോളി ആഘോഷം.
ഹോളി കൂടുതലായി ആഘോഷിക്കുന്ന നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, പട്ന നഗരങ്ങളെ ബന്ധിപ്പിച്ചാണ് കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തുക. ഡൽഹി – പട്ന, ഡൽഹി – സഹർസ, ഡൽഹി – മുസാഫർപൂർ, ഡൽഹി – ഭഗൽപൂർ, ഗോരഖ്പൂർ – മുംബൈ, ഗുവാഹത്തി – റാഞ്ചി, കൊൽക്കത്ത – പുരി, ജയ്പൂർ – ബാന്ദ്ര ടെർമിനസ്, പൂനെ – ദാനപൂർ, ദുർഗ് – പട്ന, ബറൗണി തുടങ്ങിയ റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. സൂററ്റ്, ന്യൂഡൽഹി -ശ്രീ മാതാ വൈഷ്ണോ ദേവി കത്ര എന്നിവടങ്ങളിലേക്കും സർവീസ് ക്രമീകരിച്ചിട്ടുണ്ട്.
മംഗളുരു സെന്‍ട്രല്‍ മുതല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന് വരെ വണ്‍വേ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06090 മംഗളുരു സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന് വണ്‍വേ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ ട്രെയിന്‍ ഉച്ചയ്ക്ക് 2.50ന് മാര്‍ച്ച് 22ന് മംഗളുരു സെന്‍ട്രലില്‍ നിന്നും പുറപ്പെടും. മാര്‍ച്ച് 24ന് രാത്രി 7.15ന് ഹസ്റത്ത് നിസാമുദ്ദീന്‍ ജംഗ്ഷനില്‍ എത്തും. എസി 3 ടയര്‍ കോച്ചസ്, സ്ലീപര്‍ ക്ലാസ് കോച്ചസ് ഉള്‍പ്പെടെ 24 കോച്ചുകള്‍ ഉണ്ടായിരിക്കുമെന്ന് സതേല്‍ റെയില്‍വേ പാലക്കാട് ഡിവിഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക