തേങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ്. തേങ്ങാവെള്ളം ഒരു ഡിറ്റോക്സ് പാനീയവുമാണ്. അത് ആരോഗ്യത്തിനും, മുടിക്കും, ചർമ്മത്തിനും ആരോഗ്യപരമായി വളരെ ഗുണകരമാണ്. ശരീരത്തിലെ ജലാശം നിലനിർത്താൻ തേങ്ങാ വെള്ളത്തിന് കഴിവുണ്ട്. രാവിലെ കരിക്കിൻ വെള്ളം കുടിക്കുന്നത് ഒരു ദിവസത്തേക്ക് വേണ്ട ഊർജ്ജം ശരീരത്തിന് കിട്ടുന്നതിന് സഹായിക്കുന്നു.
കരിക്കിൽ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകളാണ് ഇതിന് കാരണങ്ങൾ. ശരീരത്തിലെ ടോക്സിനുകൾ അകറ്റാൻ തേങ്ങാ വെള്ളം വളരെ നല്ലതാണ്.രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും രാത്രി കുടിക്കുന്നതിനും ഒക്കെ പ്രത്യേക ഗുണങ്ങളാണ്.
രാത്രിയിലോ ഉറങ്ങാൻ പോകുന്നതിനു മുമ്പോ തേങ്ങാവെള്ളം കുടിക്കുന്നത് കാലാനുസൃതവും ദൈനംദിനവുമായ അസുഖങ്ങളെ നേരിടാനും ആരോഗ്യം നിലനിർത്താനും ഉള്ള ഒരു മികച്ച മാർഗമാണ്. തേങ്ങാവെള്ളത്തിന് സ്വാഭാവിക മോയ്സ്ചറൈസിംഗ്, ആൻ്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രാത്രിയിൽ തേങ്ങാവെള്ളം കുടിക്കേണ്ടതിന്റെ ചില കാരണങ്ങൾ ഇതാ.
- രാത്രിയിൽ തേങ്ങാ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഹൃദയത്തെ സംരക്ഷിക്കുന്ന ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യവും തേങ്ങാ വെള്ളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
- തേങ്ങാവെള്ളം കുറഞ്ഞ ജലാംശം നൽകാനും ഇലക്ട്രോലൈറ്റുകൾ നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. നാം നിത്യേന കഴിക്കുന്ന ജങ്ക് ഫുഡ് കാരണവും മലിനീകരണം കാരണം എണ്ണിയാലൊടുങ്ങാത്ത ഫുഡ് ടോക്സിനുകൾ നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്നു. ഉറങ്ങുന്നതിന് മുമ്പോ രാത്രിയിലോ ഒരു ഗ്ലാസ് തേങ്ങാവെള്ളം ശരീരത്തിലെ എല്ലാ വിഷവസ്തുക്കളെയും ശുദ്ധീകരിക്കുന്ന ഒരു ഡിറ്റോക്സ് പാനീയമായി പ്രവർത്തിക്കുന്നു.
- ചൂട് കാലത്ത് പലരെയും അലട്ടുന്ന പ്രശ്നമാണ് മൂത്രാശയ സംബന്ധമായ അണുബാധ. ഇവയിൽ നിന്ന് മുക്തി നേടുന്നതിനും വൃക്കകളുടെ ആരോഗ്യത്തിനും തേങ്ങാ വെള്ളം സഹായിക്കുന്നു.
- രക്തസമ്മർദ്ദം കൂടുതലുള്ളവർക്കും തേങ്ങാ വെള്ളം ശീലമാക്കാം. രാത്രിയിൽ തേങ്ങാ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. എന്നാൽ രക്തസമ്മർദ്ദത്തിനുള്ള മരുന്ന് കഴിക്കുന്നവർ ഇത് ചെയ്യരുതെന്ന് വിദഗ്ധർ പറയുന്നു.
- ബയോ ആക്ടീവ് സംയുക്തങ്ങളുടെയും നാരുകളുടെ സാന്നിധ്യം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നവർ തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.
- തേങ്ങാ വെള്ളത്തിന്റെ മധുരം ഉത്കണ്ഠ കുറയ്ക്കാനും ഹൃദയമിടിപ്പ് മന്ദഗതിയിലാക്കാനും സഹായിക്കുന്നു. മാനസിക സമ്മർദ്ദത്തെ ചെറുക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനുാമയി തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.
- വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് തേങ്ങാ വെള്ളം വളരെ നല്ലതാണ്. വൈകുന്നേരങ്ങളിൽ വെള്ളം കുടിക്കുന്നത് രാത്രി മുഴുവനായും തേങ്ങാ വെള്ളത്തിന്റെ പോഷക മൂല്യം ശരീരത്തിൽ നില നിൽക്കുന്നത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തിനും വളരെ നല്ലതാണ്.
- മൂത്രാശയ അണുബാധകളിൽ മുക്തി നേടുന്നതിന് തേങ്ങാ വെള്ളം വളരെ നല്ലതാണ്. കാരണം മൂത്രത്തിലൂടെ അണുക്കളെ ഇല്ലാതാക്കാൻ തേങ്ങാ വെള്ളത്തിന് കഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക