ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. ചർമ്മം സുന്ദരമാക്കാനും മുഖക്കുരു പ്രതിരോധിക്കാനും കഴുത്തിലെ കറുപ്പ് നിറം അകറ്റാനും മുടിക്ക് കൂടുതൽ തിളക്കം നൽകാനുമൊക്കെ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ മതി.ടോണിക്കിന് പകരമായി കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.
വിറ്റാമിൻ എ, സി, ഡി, ഇ എന്നിവയാൽ സമ്പന്നമായ കഞ്ഞി വെളളം മുടിക്ക് നഷ്ടപ്പെട്ട തിളക്കവും വളർച്ചയും വീണ്ടെടുക്കാൻ സഹായിക്കുന്നു. വാസ്തവത്തിൽ, കഞ്ഞി വെള്ളത്തിൽ മുടി കഴുകുമ്പോൾ ഇലാസ്തികത വർധിപ്പിക്കുകയും നാരുകൾ മൃദുവാകുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മുടിയുടെ ആരോഗ്യത്തിന് കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. ഷാംപൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകൂ.
മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും. മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും.
മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്. ആഴ്ച്ചയിൽ രണ്ട് തവണ കഞ്ഞി വെള്ളം ഉപയോഗിക്കാം.
താരന് ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. ടോണിക്കിനു പകരമായി കഞ്ഞിവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.
മുടി വളരാന്‍ പല വിധത്തിലുള്ള എണ്ണകളും മറ്റും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക