ഡ്രാഗൺഫ്രൂട്ട് കർഷകർ ഇപ്പോൾ നിരവധിയാണ്. വെള്ളം കുറച്ച് മതിയെന്ന പ്രത്യേകത ഉള്ളത് കാരണം അധികമാളുകളും ആളുകൾ ഡ്രാഗൺ കൃഷിയിലേക്ക് ഇറങ്ങുന്നുണ്ട്. വിദേശ പഴമായ ഡ്രാഗൺ ഹൈബ്രിഡ് വിഭാഗത്തിൽ വെള്ള, പർപ്പിൾ എന്നിങ്ങനെ രണ്ട് നിറത്തിൽ ഡ്രാഗൺ ഫ്രൂട്ട് വളരുന്നു. വിത്ത് ഉള്ളതും വിത്ത് ഇല്ലാത്തതും ഇങ്ങനെ രണ്ടുതരത്തിലെ ഡ്രാഗണും ഉണ്ട്. എളുപ്പം നട്ടു വളര്‍ത്താമെന്നതാണു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.
മൂന്നു വര്‍ഷം പ്രായമുള്ള ചെടിയില്‍ 25ൽപ്പരം പഴങ്ങളുണ്ടാകും. വര്‍ഷത്തില്‍ ആറു തവണ വരെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് നടത്താൻ കഴിയും. രണ്ടാം വര്‍ഷം മുതല്‍ ചെടി കായ്ക്കാറുണ്ട്. ഒരു പഴത്തിന് ശരാശരി 400 ഗ്രാം തൂക്കം വരെ ലഭിക്കും.
വര്‍ഷം കഴിയും തോറും കായ്ഫലം കൂടുമെന്നതാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ മറ്റൊരു പ്രത്യേകത. ഡ്രാഗണ്‍ ഫ്രൂട്ട് ചെടികളില്‍ കീടബാധ വരുന്നത് കുറവാണ്. 20 വര്‍ഷത്തിലേറെ ആയുസുമുണ്ട് ഒരു ചെടിക്ക്. വീടുകളുടെ ടെറസിലും ഡ്രാഗൺഫ്രൂട്ട് കൃഷി നടത്താൻ കഴിയും. ഇപ്പോൾ വിപണിയിൽ നല്ല ഡിമാന്റുമാണ് ഡ്രാഗൺ ഫൂട്ടിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക