വേനൽക്കാലത്ത് ഏറ്റവും സാധാരണമായി എല്ലാവർക്കും വരാറുള്ള ചർമ്മ പ്രശ്നങ്ങളിലൊന്നാണ് സൺ ടാൻ. അധികസമയം സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നതിന്റെ ഫലമായി ചർമ്മത്തിലെ മെലാനിൻ പിഗ്മെൻ്റിന്റെ അളവ് വർധിച്ച് ഇരുണ്ട ചർമ്മത്തിന് കാരണമാകുന്നു. സൺ ടാൻ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ പരീക്ഷിച്ച് നോക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം…
നാരങ്ങാനീരും തേനും…
വിവിധ ചർമ്മസംരക്ഷണ പ്രശ്നങ്ങൾക്കുള്ള ഒരു മികച്ച പ്രതിവിധിയാണ് നാരങ്ങയുടെ നീര്. വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവ ഉൾപ്പെടുന്ന നാരങ്ങ മുഖത്തെ കരുവാളിപ്പും ടാനും നീക്കുന്നതിനും സഹായിക്കുന്നു. ടാൻ മാറാൻ സഹായിക്കുന്ന മറ്റൊരു ഓർഗാനിക് ബ്ലീച്ചിംഗ് സാധനമാണ് തേൻ. ഒരു സ്പൂൺ തേനും ഒരു സ്പൂൺ നാരങ്ങാനീരും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് ഇത് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
കറ്റാർവാഴ…
സൺ ടാൻ ഉൾപ്പെടെയുള്ള സ്കിൻ പ്രശ്നങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയാണ് കറ്റാർവാഴ. കറ്റാർവാഴയ്ക്ക് സൂര്യാഘാതമേറ്റ പാടുകൾ ഒഴിവാക്കാൻ സാധിക്കും. മുഖത്തും കഴുത്തിലുമായി കറ്റാർവാഴ ജെൽ തേക്കുന്നത് ചർമ്മം ഈർപ്പമുള്ളതാക്കി നിലനിർത്താൽ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക