ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായതായി വിവരം. ബാഡ്മിന്റണ്‍ താരം മത്യാസ് ബോയാണ് തപ്സിയുടെ വരന്. 10 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മാർച്ച് 23ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ക്ഷണമുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം.
ഇരുവരുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ ഈ മാസം 20നാണ് ആരംഭിച്ചത്. വിവാഹ ദിനത്തിൽ മാധ്യമശ്രദ്ധ വേണ്ടെന്ന തീരുമാനം കാരണമാണ് ചടങ്ങുകൾ സ്വകാര്യമായി നടത്തിയത് എന്നാണ് റിപ്പോർട്ട്. സിഖ്-ക്രിസ്ത്യന്‍ ആചാരമനുസരിച്ച് നടന്ന ചടങ്ങിൽ അനുരാഗ് കശ്യപും പവയിൽ ഗുലാത്തിയും പങ്കെടുത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2013ലെ ഇന്ത്യൻ ബാഡ്മിൻ്റൺ ലീഗിന്റെ ഉദ്ഘാടന വേളയിലാണ് തപ്സി പന്നുവും ഡാനിഷ് ബാഡ്മിൻ്റൺ കോച്ച് മത്യാസ് ബോയും പരിചയപ്പെടുന്നത്. തപ്സി അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയും അതില്‍ സന്തോഷവതിയാണെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. ബോളിവുഡിലെ ആദ്യ സിനിമ ചാഷ്മേ ബദ്ദൂർ ചെയ്യുന്ന വർഷത്തിലാണ് താൻ മത്യാസുമായി സൗഹൃദം സ്ഥാപിക്കുന്നതെന്ന് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ‘വോ ലഡ്കി ഹേ കഹാൻ’ എന്ന കോമഡി ഡ്രാമ സിനിമയിലാണ് തപ്സി ഇപ്പോൾ അഭിനയിക്കുന്നത്. അർഷാദ് സയ്യിദ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രതീക് ബബ്ബർ, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹസീൻ ദിൽറൂബയുടെ രണ്ടാം ഭാഗവും പണിപ്പുരയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക