ഇന്നത്തെ ദ്രുതഗതിയിലുള്ള ജീവിതത്തിൽ ആളുകൾ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. ക്രമരഹിതമായ ജീവിതശൈലിയും തെറ്റായ ഭക്ഷണശീലങ്ങളും നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. സമ്മർദ്ദകരമായ ജീവിതം കാരണം ആളുകളുടെ മുടിയും കൊഴിയാൻ തുടങ്ങിയിരിക്കുന്നു.
ഇപ്പോഴത്തെ കാലത്ത് ആളുകളുടെ മുടി അമിതമായി കൊഴിയുന്നു എന്ന് മാത്രമല്ല അമിത സമ്മർദ്ദം കാരണം ചെറുപ്പത്തിൽ തന്നെ മുടി വെളുത്തതായി മാറുകയും ചെയ്യുന്നു. ഇത് മാത്രമല്ല താരൻ എന്ന പ്രശ്നവും പലരും അഭിമുഖീകരിക്കുന്നുണ്ട്. നിങ്ങളും ഈ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ ആദ്യം നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തുക.
ഇതുകൂടാതെ മുടിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കറിവേപ്പില ഉപയോഗിക്കുന്നത് നല്ലൊരു മാർഗമാണ്. കറിവേപ്പിലയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. അവയുടെ സഹായത്തോടെ മുടി കൊഴിച്ചിൽ നിർത്തുകയും താരൻ പ്രശ്നവും അവസാനിക്കുകയും ചെയ്യുന്നു.
മുടി വളർച്ച വർദ്ധിപ്പിക്കുക
നീളമുള്ള കട്ടിയുള്ള മുടി ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. മുടിയുടെ വളർച്ച വർധിപ്പിക്കാൻ കറിവേപ്പില വളരെ ഫലപ്രദമാണ്. ഒരു പിടി കറിവേപ്പിലയും കുറച്ച് ഉലുവയും ഒരു നെല്ലിക്കയും എടുക്കുക.
എല്ലാം ഒരു സ്പൂൺ വെള്ളത്തിൽ കലർത്തി പൊടിച്ചെടുക്കുക. ഈ പേസ്റ്റ് അരമണിക്കൂറോളം മുടിയില്‍ തേച്ച് പിടിപ്പിച്ച് വെക്കണം, എന്നിട്ട് കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഈ പേസ്റ്റ് പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയുടെ വളർച്ച ക്രമേണ വർദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക