തങ്ങളുടെ ഏറ്റവും പുതിയ ഫോണുമായി റിയല്‍മി. ജിടി നിയോ 6 എഫ്ഇ എന്ന ഫോണ്‍ ആണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നത്. 6000നീറ്റ്സ് പീക്ക് തെളിച്ചമുള്ള ഡിസ്പ്ലേ ആയിരിക്കും ഈ ഫോണില്‍ ഉണ്ടായിരിക്കുക എന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
ഇത് ഒരു 1.5K BOE 1.5K OLED സ്ക്രീന്‍ ആയിരിക്കും എന്നും റിയല്‍മി അറിയിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന ബ്രൈറ്റ്നസ് ഉള്ള ഒരു ഡിസ്പ്ലേ പുറത്തിറങ്ങുന്നത്. എത്ര ഉയര്‍ന്ന വെയിലിലും സ്ക്രീനിലുള്ള കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ റിയല്‍മി ജിടി നിയോ 6 എഫ്ഇയുടെ ഉയര്‍ന്ന് ബ്രൈറ്റ്നസ് സഹായിക്കുന്നതായിരിക്കും.
കൂടാതെ ആംബിയൻ്റ് കളർ അഡാപ്റ്റീവ് പിന്തുണയും ഈ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാൻ സാധിക്കുന്നതാണ്. കൂടുതൽ നേരം നീണ്ടുനിൽക്കുന്ന ഉപയോഗത്തിൽ നിന്ന് ഉപയോക്താക്കളുടെ കണ്ണുകളെ സംരക്ഷിക്കാൻ ഗ്രീൻ ഫീൽഡ് അൽ ഐ പ്രൊട്ടക്ഷൻ സാങ്കേതിക വിദ്യയും ഈ സ്ക്രീനിനായി റിയൽമി ഒരുക്കിയിരിക്കുന്നു. 2500 Hz-ന്റെ ടച്ച് സാമ്പിൾ നിരക്കും ഈ ഫോണിന് ഉണ്ടായിരിക്കുന്നതാണ്. എഐ പ്രോട്ടക്ടീവ് ടച്ചുമായി ആണ് ഈ ഫോൺ എത്തുന്നത്.
ഫോണിന്റെ സ്ക്രീനിന് ഉയര്‍ന്ന ഡൈനാമിക് റേഞ്ചും ലൈറ്റ് ആന്‍ഡ് ഷാഡോ ഇഫക്റ്റുകളും നല്‍കിയിട്ടുണ്ടെന്ന് റിയല്‍മി പറയുന്നു. ആദ്യമായി ഗെയിം സൂപ്പര്‍ എച്ച്ഡിആര്‍ നല്‍കിയിരിക്കുന്ന സ്ക്രീനും റിയല്‍മി ജിടി നിയോ 6 എഫ്ഇയ്ക്ക് അവകാശപ്പെടാന്‍ സാധിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേ സമയം 100W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5500 mAh ബാറ്ററിയും ഈ ഫോണില്‍ ഉണ്ടായിരിക്കും എന്ന് റിയല്‍മി പറയുന്നു. ഏപ്രില്‍ മാസത്തില്‍ ആയിരിക്കും ഈ ഫോണ്‍ ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക