തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്നും, ഇരുവരും ഉടൻ വിവാഹം കഴിക്കുമെന്നും കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇത്തരം കിംവദന്തികൾ നിലനിൽക്കെ, വിജയ് തന്റെ വിവാഹ ആലോചനകളെക്കുറിച്ച് മനസ് തുറക്കുകയും “വിവാഹം കഴിച്ച് അച്ഛനാകാൻ” ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
പുതിയ ചിത്രത്തിന്റെ പ്രെമോഷൻ പരിപാടിക്കിടെ, ‘എപ്പോൾ വേണമെങ്കിലും വിവാഹം കഴിക്കാൻ തയ്യാറാണോ?’ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിജയ്. എനിക്കും വിവാഹം കഴിക്കാനും അച്ഛനാകാനും താത്പര്യമുണ്ടെന്ന് പറഞ്ഞ വിജയ്, താൻ ഒരു പ്രണയ വിവാഹമായിരിക്കും കഴിക്കുക എന്നും വെളിപ്പെടുത്തി. എന്നിരുന്നാലും, പങ്കാളിയെ മാതാപിതാക്കൾ അംഗീകരിക്കുമ്പോൾ മാത്രമേ താൻ വിവാഹം കഴിക്കൂ എന്നും വിജയ് കൂട്ടിച്ചേർത്തു.
വിജയ്യും രശ്മിക മന്ദാനയും കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് വിവരം. എന്നാൽ, ഇരുവരും ഇതേക്കുറിച്ച് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഈയടുത്ത്, വിജയ്യോട് പ്രണയ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ മറുപടി ആരാധകരിൽ സംശയം ഉണ്ടാക്കിയിരുന്നു.
വിജയിയും രശ്മികയും കഴിഞ്ഞ വർഷം മാലദ്വീപിലും വിയറ്റ്നാമിൽ അവധിക്കാലം ആഘോഷിച്ച വാർത്തകളും ആരാധകർക്കിടയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് ദമ്പതികൾ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും, ഉടൻ തന്നെ ബന്ധം ഔദ്യോഗികമാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറുത്തുവന്നു തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക