നാട്ടിൻപുറത്തിന്റെ കഥ പറയുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ പോസ്റ്റർ റിലീസ് ചെയ്തു. ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെസ്പാൽ ഷണ്മുഖൻ ആണ്. മൈന ക്രിയേഷൻസിന്റെ ബാനറിൽ കെ എൻ ശിവൻ കുട്ടൻ കഥയെഴുതുന്ന ചിത്രം മെയ് മാസം തിയറ്ററുകളിലെത്തും.
വിജു രാമചന്ദ്രൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ നായിക കഥാപാത്രമായി എത്തുന്നത് ഗായത്രി അശോകൻ ആണ്. ഇവരെ കൂടാതെ മലയാള സിനിമയിലെ യുവ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻ കുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാല, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചുപോൾ, റിയ രഞ്ജു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കോമഡിക്കും പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അന്തരിച്ച കൊല്ലം സുധിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ സഹനിർമ്മാതാവ് രമേശ് പണിക്കർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക