ചുവന്ന പരിപ്പ് അല്ലെങ്കിൽ ഉത്തരേന്ത്യൻ പരിപ്പ് എന്നയറിയപ്പെടുന്ന പരിപ്പ് വേവിച്ചുകഴിക്കുന്നത് ഗഗര്ഭസ്ഥ ശിശുവിന് ഏറ്റവും ഉത്തമമാണ്. മാംസാഹാരങ്ങളിൽ നിന്നും കിട്ടുന്നതിലും കൂടുതലായി പ്രോട്ടീൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് ചുവന്ന പരിപ്പിനുണ്ട്.
ഇരുമ്പ്, ഫൈബര്‍, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പുഷ്ടമായ ചുവന്ന പരിപ്പ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലുടനീളം രക്തം, ഓക്സിജന്‍, പോഷകങ്ങള്‍ എന്നിവയുടെ ഒഴുക്ക് സുഗമമാക്കുകയും ശരീരത്തിലെ ആരോഗ്യകരമായ കൊളസ്ട്രോള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.
കലോറി കുറവ് ആയതിനാൽ ഇത് ലഘുഭക്ഷണമായി ഉൾപ്പെടുത്തുന്നത് അമിത വിശപ്പകറ്റി ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്.
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മസംരക്ഷണത്തിനും ചുവന്ന പരിപ്പ് ഉത്തമ ആഹാരമാണ്. ഗര്‍ഭിണികൾ ഭക്ഷണത്തില്‍ ചുവന്ന പരിപ്പ് കൂടുതൽ ഉള്‍പ്പെടുത്തുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്ക വികാസത്തിനും വൈകല്യങ്ങള്‍ തടയുന്നതിനും വളരെയേറെ ഗുണം ചെയ്യും.
ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായത് കാരണം ചുവന്ന പരിപ്പ് ഭാരം നിയന്ത്രിക്കുന്ന കാര്യത്തിൽ ഫലപ്രദമായ ഭക്ഷണമാണ്. ഈ രണ്ട് പോഷകങ്ങളുടെ സാന്നിധ്യം ഉള്ളതിനാൽ, നിങ്ങൾക്ക് പെട്ടന്ന് വയർ നിറയുകയും, വിശപ്പ് അനുഭവപ്പെടാതെ നിങ്ങളെ കൂടുതൽ നേരം നിലനിർത്തുവാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക