അടുക്കളയിൽ ഏറ്റവും ഉപയോഗമുള്ള ഉപകരണമാണ് മിക്സി. അരയ്ക്കാനും പൊടിയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി മിക്സി ഉപയോഗിച്ചു വരുന്നു. വളരെ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്തു തീർക്കാനാകും എന്നതാണെങ്കിലും ദൈനംദിന ഉപയോഗത്തിന് ശേഷം മിക്സി വൃത്തിയാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ അത് വൃത്തിയാക്കിയാലും ബ്ലേയ്ഡിനും ജാറിനും അടിയിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഉപയോഗം കൂടുംതോറും ഇത് വൃത്തിയാക്കാനും ബുദ്ധിമുട്ട് വരാറുണ്ട്. ഇത്തരത്തിൽ മിക്സിയുടെ ജാറിലും മറ്റും അടിഞ്ഞ് കൂടിയ അഴുക്ക് കളയാൻ എന്തെല്ലാം ചെയ്യാമെന്ന് അറിഞ്ഞിരിക്കാം.
മിക്സിയിൽ പറ്റിപിടിച്ചിരിക്കുന്ന അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ചെറുനാരങ്ങ. ജാറിന്റെ ബ്ലേയ്ഡിലെ അഴുക്കും എണ്ണമയവും നീക്കം ചെയ്യാൻ ഇത് അത്യുത്തമമാണ്. കൂടാതെ, മിക്സിയിൽ നിന്നും ദുർഗന്ധം നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും. അതുപോലെ, മിക്സിയുടെ ജാറിനും അതിന്റെ അടപ്പിലും പറ്റിപിടിച്ച അഴുക്ക് നീക്കം ചെയ്യാനും ഇത് സഹായിക്കും.
മിക്സിയുടെ ജാർ നല്ലപോലെ വൃത്തിയാക്കാനായി ഉപയോഗിക്കാവുന്ന മറ്റൊരു വസ്തുവാണ് ബേക്കിങ് സോഡ. മിക്സിയുടെ ജാറിനകത്ത് അടിഞ്ഞ് കൂടിയിട്ടുള്ള മസാലകറകളെല്ലാം നല്ലതുപോലെ നീക്കം ചെയ്ത് വൃത്തിയാക്കി എടുക്കുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗം കൂടിയാണിത്.
ബേക്കിങ്ങ് സോഡ,ഡിഷ് വാഷ് ലിക്വിഡ്, നാരങ്ങ നീര എന്നിവ മിക്സ് ചെയ്തും മിക്സി വൃത്തിയാക്കാം.മിക്സിയുടെ ടോപ്പറിൽ വൃത്തിയാക്കാനുള്ള ലിക്വിഡ് ഒഴിച്ചതിനു ശേഷം ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. നാരങ്ങയുടെ തൊലി ഉപയോഗിച്ച് സൈഡ് ഭാഗങ്ങളും വൃത്തിയാക്കാവുന്നതാണ്. മിക്സിയുടെ ബോഡിൽ ലിക്വിഡ് പുരട്ടിയതു പോലെ മറ്റ് ഭാഗങ്ങളിലും ചെയ്തെടുക്കാം. കുറച്ച് നേരം ഇവ റസ്റ്റ് ചെയ്യാൻ വച്ച ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.
ജാർ വൃത്തിയാക്കി എടുക്കാൻ ഉപയോഗിക്കാൻ കഴിയുന്ന മറ്റൊന്നാണ് വിനാഗിരി. ജാറിലെ കറയും നീക്കം ചെയ്യാൻ വിനാഗിരി ഉപയോഗിക്കാം.ഇതിനായി വെള്ളവും വിനാഗിരിയും തുല്യമായ അളവിൽ എടുക്കണം. അതിന് ശേഷം ഇത് മിക്സിയുടെ ജാറിൽ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഇത് ജാറിൽ നിന്നും അഴുക്കും കറയും നീക്കം ചെയ്യാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക