എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കടുക്. സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്. ഇത് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്ക പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്.
ഒമേഗ-3, ഒമേഗ 6 ഫാറ്റി ആസിഡുകളുടെ കലവറയാണ് കടുക്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും കടുക് സഹായിക്കും. അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കടുക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ചതാണ്.
കാന്‍സറിനെ പ്രതിരോധിക്കുന്ന ഫൈറ്റോ കെമിക്കലുകളായ ഗ്ലൂക്കോസൈേനാലേറ്റ്സ് കടുകില്‍ അടങ്ങിയിട്ടുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലമേകാനും കടുക് സഹായിക്കും. മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് എന്നീ ഘടകങ്ങളും കടുകിലുണ്ട്.
മൈഗ്രേന് പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് ഏറെ നല്ലതാണ്. ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് കടുക്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കടുക്. കോള്‍ഡ്, ഫ്ളൂ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ഏറ്റവും നല്ലതാണ് കടുക്. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.
നടുവേദന അകറ്റാന്‍ ഏറ്റവും നല്ലതാണ് കടുക്. ദിവസവും ഒരു നേരം കടുക്കെണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് ഗുണം ചെയ്യും.ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് ലഭിക്കുന്നത് ആന്റി ഓക്സിഡന്റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് കടുക്. ഇരുമ്ബ്, മാംഗനീസ്, കോപ്പര്‍ തുടങ്ങി നിരവധി അടിസ്ഥാന മൂലകങ്ങള്‍ അടങ്ങിയ കടുക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.
ശ്വസന സംബന്ധമായ രോഗങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമാണ് കടുക്. ആസ്ത്മയുള്ളവര് കടുകെണ്ണ നെഞ്ചില്‍ തടവുന്നത് നല്ലതാണ്. കടുകിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി കൊള്ളുന്നത് വഴി മൂക്കടപ്പും ചുമയും ഇല്ലാതാകും. ദഹനം മെച്ചപ്പെടുത്താനും ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും ഉമിനീരിന്റെ ഉത്പാദനം കൂട്ടാനും കടുക് പ്രയോജനപ്രദമാണ്.
ചര്‍മ്മ സംരക്ഷണത്തിനും മുടി വളര്‍ച്ചക്കും കടുക് മികച്ചതാണ്. കടുകില്‍ അടങ്ങിയിരിക്കുന്ന ജീവകം എ, സി എന്നിവ ചര്‍മ്മത്തിന് തിളക്കമേകുകയും മുടിവളര്‍ച്ചയ്ക്കും സഹായിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക