ഇപ്പോൾ മാമ്പഴത്തിന്റെ സീസൺ ആണല്ലോ. മാമ്പഴത്തിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മാമ്പഴം ഒരു മാസ്ക് അല്ലെങ്കിൽ സ്ക്രബ് ആയി ഉപയോഗിച്ചാൽ ചർമ്മത്തിന് വളരെ നല്ലതാണ്. അത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഉപകാരപ്പെടും. മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ അകാല വാർദ്ധക്യത്തിന്റെ സൂചനകളായ ചുളിവുകൾ, നേർത്ത വരകൾ എന്നിവയെ ചെറുക്കാൻ സഹായിക്കും.
വിറ്റാമിൻ എയുടെ സാന്നിധ്യം മാമ്പഴ പൾപ്പ് ഒരു സ്വാഭാവിക ചർമ്മ മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു. ചർമ്മത്തിൽ ഉപയോഗിക്കുന്ന മാമ്പഴ പൾപ്പ് വരൾച്ച മാറ്റാനും മൃദുവും മിനുസമാർന്നതുമായ ചർമ്മം നിലനിർത്താൻ സഹായിക്കും.
ആന്റി ബാക്ടീരിയൽ സ്വഭാവമുള്ള ആന്റിഓക്സിഡന്റുകൾ മാമ്പഴത്തിലുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന രോഗാണുക്കളെ ചെറുക്കാൻ സഹായിക്കും. മാമ്പഴത്തിന്റെ പൾപ്പ് ചർമ്മത്തിൽ പുരട്ടുന്നത് മുഖക്കുരു പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
മാമ്പഴത്തിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങുന്നു. ഇത് മുഖത്തിന് തിളക്കം കൂട്ടാനും കറുത്ത പാടുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ചർമ്മത്തിൽ മാമ്പഴ പൾപ്പ് പുരട്ടുന്നത് ചർമ്മം തിളക്കമുള്ളതാക്കുന്നതിന് സഹായകമാണ്.
മാമ്പഴത്തിൽ പോഷകങ്ങളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ ധാരാളമായുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കവും ആകർഷണീയതയും തിരികെ നേടാൻ സഹായിക്കും. ഈ മാമ്പഴ പാക്ക് തയ്യാറാക്കാനായി നിങ്ങൾ ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂൺ ഗോതമ്പ് മാവ്, ഒരു ടീസ്പൂൺ തേനും ചേർത്ത് യോജിപ്പിക്കണം. ചേരുവകൾ മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കഴിഞ്ഞാൽ ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക