നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് പാഷൻഫ്രൂട്ട്. മഞ്ഞ, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ പാഷൻഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിൻ സി യും ഇതിൽ ഉണ്ട്. കൂടാതെ പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്ഫറസ്, നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.
- പാഷൻഫ്രൂട്ട് പതിവായി കഴിക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
- ഗ്ലൈസെമിക് ഇൻഡക്സ് കുറവായ, നാരുകൾ ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മികച്ച പഴമാണ്.
- പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആൽഫ കരോട്ടീനും രോഗപ്രതിരോധശേഷി വർധിപ്പിക്കും.
- ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു.
- ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷൻഫ്രൂട്ടിൽ ധാരാളം അടങ്ങിയിരിക്കുന്നു.
- കലോറി കൂട്ടാതെ തന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന ‘പെക്റ്റിൻ’ എന്നയിനം നാരും ഇതില്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.
- നാരുകൾ അടങ്ങിയ പാഷൻഫ്രൂട്ട് ദഹനത്തിനും സഹായിക്കും. മലബന്ധം തടയാനും പാഷന് ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- മഗ്നീഷ്യം, കാത്സ്യം, അയേൺ, ഫോസ്ഫറസ് എന്നിവയെല്ലാം പാഷന്‍ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക