ബെംഗളൂരു: റംസാൻ, വിഷു, വേനലവധി തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ- മെയ് മാസങ്ങളിൽ കൊച്ചുവേളി-ബയ്യപ്പനഹള്ളി വിശ്വേശരായ ടെർമിനൽ പ്രതിവാര സ്പെഷ്യൽ ട്രെയിൻ (06083/06084) സർവീസ് നടത്തും.
ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ മേയ് മാസത്തിലെ അവസാന ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് ബാംഗ്ലൂരിലേക്കും ബുധനാഴ്ചകളിൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചുവേളിയിലേക്കുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. സർവീസ് സമയം, സ്റ്റോപ്പ്, ടൈംടേബിൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം.
ഇന്ന് വൈകുന്നേരം 6.05-ന് കൊച്ചുവേളി നിന്ന് പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 10.55-നാണ് എസ്എംവിടിയിലെത്തും. നാളെ ഉച്ചയ്ക്ക് 12.45-ന് തിരിക്കുന്ന ട്രെയിൻ 11-ന് വൈകുന്നേരം 6.45-ന് കൊച്ചുവേളിയിലെത്തും.
കൊച്ചിവേളിയിൽ നിന്ന് ഏപ്രിൽ 16,23,30 മേയ് 7,14,21,28 തീയതികളിലും എസ്എംവിടിയിൽ നിന്ന് ഏപ്രിൽ 17,24, മേയ് 1,8,15,22,29 തീയതികളിലും ട്രെയിൻ സർവീസ് നടത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കെആർ പുരം സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.
കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്ലീപ്പർ ക്ലാസിന് 550 രൂപയാണ് ടിക്കറ്റ് നിരക്ക്, തേഡ് എസി ക്ലാസിന് 1490 രൂപയും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക