ടൊവീനോ തോമസ് നിർമിക്കുന്ന ചിത്രത്തിൽ നായകനായി ബേസിൽ ജോസഫ് എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ചിത്രത്തിന് ‘മരണമാസ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ബേസിൽ ഒരുക്കിയ ടൊവീനോ ചിത്രം മിന്നൽ മുരളിയുടെ അസോസിയേറ്റ ഡയറക്ടർ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവപ്രസാദ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് മരണമാസ്സ്.
ബേസിൽ ജോസഫിന് പുറമെ രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സിജു സണ്ണിയുടേതാണ് ചിത്രത്തിന്റെ കഥ. സിജുവും സംവിധായകൻ ശിവപ്രസാദുമാണ് മരണമാസിന്റെ തിരക്കഥയും സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ടൊവീനോ തോമസ് പ്രൊഡക്ഷൻസിന്റെയും വേൾഡ് വൈഡ് ഫിലിംസിന്റെയും ബാനറിൽ ടൊവീനോ തോമസും ടിങ്സ്റ്റൺ തോമസും, തൻസീർ സലാമും ചേർന്നാണ് മരണമാസ്സ് നിർമിക്കുന്നത്. ഇംതിയാസ് കദീറാണ് ചിത്രത്തിന്റെ സഹനിർമാതാവ്. ഗോകുൽനാഥ് ജി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. നീരജ് രവിയാണ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്യുക. ചമ്മൻ ചാക്കോയാണ് എഡിറ്റർ. മുരിയുടെ വരികൾക്ക് ജയ് ഉണ്ണിത്താൻ സംഗീതം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക