ചർമ്മസംരക്ഷണത്തിൽ വെള്ളരിക്ക പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കറുത്ത പാടുകൾ, മുഖക്കുരു, സൂര്യതാപം ഏറ്റ പാടുകൾ, ഹോർമോൺ തകരാറുകൾ, ചർമ്മത്തിലെ പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റുന്നതിന് വെള്ളരിക്ക വളരെ ഗുണം ചെയ്യും. വെള്ളരിക്ക നീര് 15 മിനുട്ട് നേരം മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം, തണുത്ത വെള്ളത്തിൽ മുഖം കഴുകാം. മൃദുവായതും വൃത്തിയുള്ളതുമായ തുണി ഉപയോഗിച്ച് ചർമ്മം തുടച്ച് വൃത്തിയാക്കുക.
പ്രായം കൂടുമ്പോൾ ചർമ്മ ലക്ഷണങ്ങളെ ചെറുക്കുന്നതിന് വെള്ളരിക്ക ഏറ്റവും മികച്ചതാണ്. അതുപോലെതന്നെ കറ്റാർവാഴയും. കാരണം ഇത് വരണ്ട ചർമ്മം അകറ്റി ചർമ്മം മൃതുവാക്കുന്നു. രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. അരമണിക്കൂർ വെച്ചതിന് ശേഷം മുഖം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ മികച്ച ഫേസ് പാക്കാണിത്. വെള്ളരിക്കാ നീരും അൽപം തൈരും യോജിപ്പ് മുഖത്ത് പുരട്ടുന്നത് കരുവാളിപ്പും വരണ്ട ചർമ്മവും അകറ്റുന്നതിന് സഹായിക്കുന്നു.
ചർമ്മത്തിൽ വരുന്ന കറുത്ത പാടുകൾ മാറ്റാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ചർമ്മത്തിന് തിളക്കം നൽകുന്ന ഒന്നാണ് തൈര്. നിറവ്യത്യാസവും പ്രായത്തിന്റെ ഭാഗമായി വരുന്ന പാടുകളും മെച്ചപ്പെടുത്തുന്ന ലാക്റ്റിക് ആസിഡ് തെെരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഈ പാക്ക് വളരെ മികച്ചതാണ്. മുഖത്തെ എണ്ണമയം മാറ്റാനും ഈ ഫേസ് പാക്ക് മികച്ചതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ എ, ബി 1, സി, ബയോട്ടിൻ, പൊട്ടാസ്യം മുതലായ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക