ക്യാരറ്റ് കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യ ഗുണങ്ങൾ ലഭിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാഴ്ച ശക്തി മെച്ചമാക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും എല്ലാം ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും ക്യാരറ്റ് ജ്യൂസ് വളരെയധികം സഹായിക്കും. അതോടൊപ്പം തന്നെ ക്യാരറ്റ് ജ്യൂസ് ആരോഗ്യത്തിന് എങ്ങനെ സഹായിക്കും എന്ന് അറിഞ്ഞിയിരിക്കാം.
ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന പ്ലാസ്മ കരോട്ടിനോയ്ഡ് ശരീരത്തിെൻറ രോഗപ്രതിരോധ ശേഷി കൂട്ടും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം അണുബാധയ്ക്കെതിരെ പ്രവർത്തിക്കാനും ക്യാരറ്റ് ജ്യൂസിന് കഴിയും. ശരീരത്തിലെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്ന ബീറ്റാ കരോട്ടിൻ ആണ് ഈ ഗുണങ്ങൾക്ക് പിന്നിൽ.
ജ്യൂസിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ബുദ്ധിശക്തി കൂട്ടുകയും ഓർമ്മശക്തി പ്രശ്നങ്ങളുടെ ദീർഘകാല അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്ന ഓക്സിഡേറ്റീവ് പ്രഷറിനെതിരെ പ്രവർത്തിക്കാനും ഇതിന് സാധിക്കും.
തലച്ചോറിലെ ഓക്സിഡേറ്റീവ് പ്രഷർ തലച്ചോറിന് പലവിധ പ്രശ്നങ്ങൾക്കും കാരണമാകും. ക്യാരറ്റ് ജ്യൂസിലെ ബീറ്റാ കരോട്ടിന് ഈ കേടുപാടുകൾ തടയാൻ സാധിക്കും. ക്യാരറ്റ് ജ്യൂസിലെ പൊട്ടാസ്യം ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.
ടൈപ്പ് 2 പ്രമേഹത്തിൽ നിന്ന് ആശ്വാസം കിട്ടാൻ കാരറ്റ് ജ്യൂസിന് കഴിയും എന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതാണ്. അതിനാൽ ജ്യൂസ് തയ്യാറാക്കുമ്പോൾ അരിക്കാതെ വേണം കുടിക്കാൻ. ഈ ഫൈബറിന് നിങ്ങളുടെ അമിത ഭക്ഷണ ശീലത്തെ നിയന്ത്രിക്കാനും സാധിക്കും. അതുവഴി അമിത ഭാരം തടയാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക