ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഒന്നാണ് കുങ്കുമപ്പൂ. ദിവസേനയുള്ള ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂ ചേർത്താൽ നിറയെ ഗുണങ്ങൾ ലഭിക്കും. സൗന്ദര്യസംരക്ഷണത്തിനോട് ഒപ്പം തന്നെ ആരോഗ്യസംരക്ഷണ കാര്യങ്ങളിലും കുങ്കുമപ്പൂവ് വലിയൊരു പങ്കുണ്ട്. കുങ്കുമപ്പൂവ് കഴിക്കുന്നതിലൂടെ എന്തെല്ലാം ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതെന്നു അറിയാം.
ആർത്തവത്തിനു മുൻപായി സ്ത്രീകളിൽ കണ്ടുവരുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങളായ ദേഷ്യം, തലവേദന, വേദന, ഉത്കണ്ഠ മുതലായവ അകറ്റാൻ കുങ്കുമപ്പൂ കഴിക്കുന്നതിലൂടെ സഹായിക്കുന്നു.
കുങ്കുമപ്പൂവ് ഫെർട്ടിലിറ്റി മെച്ചമാക്കുന്നു. കുങ്കുമപ്പൂവ് പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ശേഷിയും ലൈംഗിക സംതൃപ്തിയും മെച്ചപ്പെടുത്തുന്നു.
കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും ഉൾപ്പെടുന്നു, വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് കൂട്ടാൻ കുങ്കുമപ്പൂവ് സഹായിക്കുന്നു.
കുങ്കുമപ്പൂവിന്റെ ഔഷധഗുണങ്ങൾ കാരണം ഇത് ആരോഗ്യ വിദഗ്ധർ ഗർഭിണികൾക്ക് ശുപാർശ ചെയ്യുന്നു. കുങ്കുമപ്പൂവിന്റെ ആന്റീഡിപ്രസന്റ് പ്രവർത്തനം ഗർഭകാലത്ത് കണ്ടുവരുന്ന മൂഡ് സ്വിങ്സിനെ കുറയ്ക്കാൻ സഹായിക്കുന്നു. കുങ്കുമപ്പൂവ് ദഹനത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കുങ്കുമപ്പൂവ് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക