അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമായ ‘ കപ്പ് ‘ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം നാളെ വിഷു ദിനത്തിൽ പുറത്തിറങ്ങും. രാവിലെ 11.11 ന് നടൻ ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് പുറത്തിറങ്ങുന്നത്. മാത്യു തോമസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി. സാമുവൽ.
മനോഹരമായ 5 ഗാനങ്ങൾ ആണ് ‘കപ്പ് ‘ ൽ ഉള്ളത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ 4 ഗാനങ്ങൾ മനു മഞ്ജിത്തും ഒരു ഗാനം ആർസിയും എഴുതിയിരിക്കുന്നു. ബാഡ്മിന്റൺ പ്രമേയമാവുന്ന സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഒരു ഫീൽ ഗുഡ് മൂവിയായ കപ്പിന്റെ തിരക്കഥ അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്ന് നിർവഹിച്ചിരിക്കുന്നു. സ്പോർട്സ്മാൻ ആകണം എന്നാഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണിത്.
ബാഡ്മിന്റൺ ഗെയിമിൽ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്റെ കഥയാണ് ‘കപ്പ്’. നിധിൻ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു.
കഥയിൽ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആൾ ആരാണെന്നു ചോദിച്ചാൽ, അത് ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസിൽ എത്തുമ്പോൾ, വളരെ പ്രധാനപ്പെട്ട റോളിൽ നമിത പ്രമോദും, കൂട്ടുകാരന്റെ വേഷത്തിൽ കാർത്തിക് വിഷ്ണുവും കഥാപാത്രങ്ങൾ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് നായികമാരായി എത്തുന്നത്.
ആനന്ദ് റോഷൻ, സന്തോഷ് കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക