പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ എന്നിങ്ങനെ ശരീരത്തിന് വിവിധാവശ്യങ്ങള്‍ക്കായി വേണ്ടി വരുന്ന പല ഘടകങ്ങളും അടങ്ങിയ ഒന്നാണ് ചക്ക കുരു.
ചക്കക്കുരുവിൽ ആന്റി മൈക്രോബയൽ ഫലങ്ങളുള്ള സംയുക്തങ്ങൾ ധാരാളമുണ്ട്. ഇത് ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളുമായി പോരാടി ശരീരത്തിലെ മലിനീകരണം തടയാൻ സഹായിക്കുന്നു. ദഹനനാളത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനായി പരമ്പരാഗത ചികിത്സാ വൈദ്യങ്ങളിലും ഇതേപ്പറ്റി ശുപാർശ ചെയ്യുന്നുണ്ട്.
ചക്കക്കുരു ശരീരത്തിന് നൽകുന്ന ചില ഗുണങ്ങൾ നോക്കാം
- ചക്കക്കുരുവില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് ചക്കക്കുരു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- എല്ലുകൾക്കും പേശികൾക്കും ആവശ്യമായ മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ചക്കക്കുരു. അതിനാല്‍ ചക്കക്കുരു കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
- ചക്കക്കുരുവില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നേടാന്‍ ധൈര്യമായി ചക്കക്കുരു കഴിക്കാം.
- വിളര്‍ച്ച പലരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ്. ചക്കക്കുരുവില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
- കലോറി കുറവായതിനാലും നാരുകൾ അടങ്ങിയിരിക്കുന്നതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചക്കക്കുരു ധൈര്യമായി കഴിക്കാം. കൊഴുപ്പടിയുമെന്ന ഭയവും വേണ്ട. ഏത് ഭക്ഷണമാണെങ്കിലും അമിതമായ അളവില്‍ കഴിക്കുന്നത് നല്ലതല്ല എന്ന് മാത്രം ഓര്‍ക്കുക.
- ഉയർന്ന അളവിൽ പ്രോട്ടീനുകളാണ് ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്നത്. ഇത് നിങ്ങളുടെ പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നു. ചക്കയിൽ നിന്നും ചക്കക്കുരുവിൽ നിന്നും നമുക്ക് ലഭിക്കുന്ന പ്രോട്ടീൻ കൊളസ്ട്രോൾ വിമുക്തമാണ്. ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ ഇതിന് പ്രധാന പങ്ക് വഹിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക