ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഡൽഹിയിലെ ബിജെപി പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകാശന ചടങ്ങ് നടക്കുക. പ്രകടനപത്രികയിൽ ക്ഷേമ, വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസിന്റെ പ്രകടനപത്രിക കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു.
രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ 2019 പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ പൂർത്തീകരണം ഇത്തവണത്തെ പ്രകടനപത്രിക ഉയർത്തിക്കാട്ടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മുതിർന്ന ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രകടന പത്രിക സമിതി
ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവർക്ക് സർക്കാർ മുൻഗണന നൽകുന്നുവെന്ന് മോദി നിരന്തരം അവകാശപ്പെടുന്നതിനാൽ അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പത്രികയിൽ പ്രാധാന്യം നൽകാനാണ് സാധ്യത. ബി.ആർ. അംബേദ്കറുടെ ജന്മവാർഷികത്തിൽ നടക്കുന്ന പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക