റിയല്‍മി നാര്‍സോ 70 പ്രോ 5ജിക്ക് വൻ ഓഫർ. റിയല്‍മിയുടെ ഏറ്റവും പുതിയ ഈ ഫോൺ പുറത്തിറങ്ങിയിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. ഇന്ത്യയില്‍ 20000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും മികച്ച ക്യാമറയുള്ള ഫോണ്‍ എന്ന് ആമസോണ്‍ അംഗീകാരം ലഭിച്ച സ്മാര്‍ട്ട്ഫോണ്‍ ആണിത്.
ലോഞ്ച് ചെയ്യുന്ന സമയത്ത് റിയല്‍മി നാര്‍സോ 70 പ്രോ 5ജിയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 19,999 രൂപയായിരുന്നു വില. 8ജിബി+ 256ജിബി വേരിയന്റിന്റെ വില 21,999 രൂപയും.
ലോഞ്ച് ഓഫറുകളുടെ ഭാഗമായി അടിസ്ഥാന മോഡലിന് 1000 രൂപയും 256GB വേരിയന്റിന് 2,000 രൂപയും ഡിസ്കൗണ്ട് ലഭ്യമായിരുന്നു. പിന്നീട് ഈ ലോഞ്ച് ഓഫറുകള്‍ പിന്‍വലിക്കപ്പെട്ടു. ഇപ്പോൾ ലോഞ്ച് ഓഫറിനെക്കാള്‍ വലിയ ഡിസ്കൗണ്ടാണ് ഈ റിയല്‍മി നാര്‍സോ 70 പ്രോ 5Gക്ക് ലഭ്യമായിരിക്കുന്നത്.
റിയല്‍മിയുടെ പുതിയ പ്രഖ്യാപന പ്രകാരം നാര്‍സോ 70 പ്രോ 5Gയുടെ അടിസ്ഥാന മോഡലിന് 2000 രൂപയും 256GB വേരിയന്റിന് 3,000 രൂപയും ഡിസ്കൗണ്ട് ലഭിക്കും. അതിനാല്‍ 8GB+ 128GB വേരിയന്റ് 17,999 രൂപയ്ക്കും 8GB+ 256GB വേരിയന്റ് 18,999 രൂപയ്ക്കും വാങ്ങാന്‍ സാധിക്കും.
6.67 ഇഞ്ച് ഡിസ്പ്ലേയില്‍ അമോലെഡ് എഫ്എച്ച്ഡി + 1080×2412 റെസലൂഷാണിവയ്ക്കുള്ളത്. കൂടാതെ 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസില്‍ 120 Hz റിഫ്രഷ് റേറ്റുമിവയ്ക്കുണ്ട്. കൂടാതെ ജെസ്ച്ചര്‍ കണ്‍ട്രോളുകളോട് കൂടി ഈ സ്മാര്‍ട്ട് ഫോണിന് റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ഫീച്ചറുണ്ട്.
ദീര്‍ഘ നേരത്തെ പെര്ഫോമെന്സുറപ്പാക്കാനായി 67 വാട്ട് ഫ്ളാഷ് ചാര്‍ജില്‍ 5000 mAh മികച്ച ബാറ്ററിയാണിവയ്ക്കുള്ളത്. കൂടാതെ വെറും 11 മിനിറ്റ് ചാര്‍ജില്‍ 50 ശതമാനം വരെ ചാര്ജാകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക