അർജുൻ അശോകൻ മഹിമ നമ്പ്യാർ, മാത്യു തോമസ്, എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം “ബ്രൊമൻസ്” ന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ഇവർ ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് , അരുൺ ഡി ജോസ് സംവിധാനം നിർവ്വഹിക്കുകയും ചെയുന്ന ചിത്രമാണിത്. കഴിഞ്ഞ വർഷം പുറത്തിറങ്ങി പ്രേക്ഷക ശ്രദ്ധയാകർഷിച്ച ജോ ആൻഡ് ജോ, 18 പ്ലസ് , എന്നിവയാണ് സംവിധായകൻ അരുൺ ഡി ജോസിന്റെ മറ്റ് ചിത്രങ്ങൾ.
ഈ ചിത്രങ്ങളുടെ തന്നെ തിരക്കഥാകൃത്തു കൂടിയായ എഡിജെ,രവീഷ് നാഥ് കൂടാതെ തോമസ് പി സെബാസ്റ്റ്യൻ, എന്നിവർ ചേർന്നാണ്”ബ്രൊമൻസ്”ന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാള സിനിമകളിലും, 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തമിഴ്ചലച്ചിത്ര സംഗീത രംഗത്തും പ്രശസ്തിയാർജ്ജിച്ച യുവ സംഗീത സംവിധായകനും ഗായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ ,സംഗീത് പ്രതാപ് എന്നിവരും ഈ ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
“ബ്രൊമൻസ്” എന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് അഖിൽ ജോർജാണ്.എഡിറ്റർ: ചമ്മൻ ചാക്കോ, ആർട്ട്: നിമേഷ് എം താനൂർ, മേക്ക്അപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ,കണ്ട്രോളർ: സുധർമൻ വള്ളിക്കുന്ന്, ചീഫ് അസി: റെജീവൻ അബ്ദുൾ ബഷീർ ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക