ഏപ്രിൽ, മേയ് മാസങ്ങളിലെ വേനലവധി പരിഗണിച്ച് സതേൺ റെയിൽവേ യാത്രക്കാർക്കായി സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഒരുക്കുകയാണ്. ചെന്നൈ, കോയമ്പത്തൂർ, പാലക്കാട്, കോഴിക്കോട്, മംഗലാപുരം തുടങ്ങിയ റൂട്ടുകളിലെ യാത്രകൾ ക്ലേശരഹിതമാക്കുവാൻ സഹായിക്കുന്ന ചെന്നൈ-മംഗളുരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ അവധിക്കാലം മുഴുവൻ സുഗമമായ യാക്ര ഉറപ്പുവരുത്തും.
ചെന്നൈ താംബരത്തു നിന്നും ആരംഭിക്കുന്ന ട്രെയിൻ ചെന്നൈ എഗ്മോർ, സേലം, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട് , ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി,കാസര്‍കോഡ് വഴി മംഗലപുരത്തെത്തും. 19 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും. രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിനുള്ളത്. സ്ലീപ്പർ ക്ലാസിൽ 595 രൂപയാണ് നിരക്ക്.
12:36 ഒറ്റപ്പാലം, 01:00 ഷൊർണ്ണൂർ, 01:45 തിരൂർ, 02:27 കോഴിക്കോട്, 03:02 വടകര, 03:22 തലശേരി, 03:50 കണ്ണൂർ, 04:26 പയ്യന്നൂർ, 05:30 കാസർകോട് സ്റ്റേഷനുകൾ പിന്നിട്ട് രാവിലെ 07:30 ഓടെ മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും.
താംബരം – മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06049) ഏപ്രിൽ 19, 26, മേയ് 03, 10, 17, 24, 31 എന്നീ വെള്ളിയാഴ്ചകളിലാണ് സർവീസ് നടത്തുന്നത്. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30ന് താംബരത്തു നിന്ന് പുറപ്പെട്ട് 18 മണിക്കൂർ യാത്രയ്ക്കൊടുവിൽ ശനിയാഴ്ച രാവിലെ 7.30 ന് മംഗലാപുരം സെന്‍ട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക