അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പടെ ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ ഇപ്പോളിതാ അവസരം. വേനൽ അവധിക്കാലത്തേക്കുള്ള ഐ.ആർ.സി.ടി.സി. (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ) തങ്ങളുടെ പുതിയ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. ശ്രീരാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം ഐ.ആർ.സി.ടി.സി ആദ്യമായി നടത്തുന്ന അയോദ്ധ്യാ യാത്രയാണിത്.
ഉത്തർപ്രദേശിലെ അയോദ്ധ്യ ശ്രീരാമക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം തുടങ്ങിയ പ്രമുഖ ആരാധനാലയങ്ങൾ, ഗംഗ ആരതി എന്നിവ കാണാനും സന്ദർശിക്കാനും അവസരമുണ്ട്. കാശി – അയോദ്ധ്യ ഭാരത് ഗൗരവ് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും മേയ് 18ന് പുറപ്പെടും. 25ന് മടങ്ങിയെത്തും. 700-750 ടൂറിസ്റ്റുകളാണ് ഒരു ട്രെയിനിൽ ഉണ്ടാവുക.
സ്ലീപ്പർ ക്ലാസ് ട്രെയിൻ യാത്രകൾക്ക് നോൺ എ.സി വാഹനം, നോൺ എ.സി ബഡ്ജറ്റ് ഹോട്ടൽ, മൂന്നു നേരവും സസ്യാഹാരം, ടൂർ എസ്കോർട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇൻഷ്വറൻസ് എന്നിവ ഉണ്ടാകും. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിൽനിന്നും ട്രെയിനിൽ കയറാം. ടൂർ പാക്കേജ് നിരക്ക് 18,060 രൂപയാണ് വരുന്നത്.
ഹൈദരാബാദിൽ നിന്ന് വിമാന യാത്രാ പാക്കേജും ഉണ്ട്. ഏപ്രിൽ 30ന് തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് 3 രാത്രിയുൾപ്പടെ 4 ദിവസത്തെ വിമാന യാത്രാ പാക്കേജുമുണ്ട്. ഭക്ഷണത്തോടൊപ്പം എ.സി. ഹോട്ടൽ താമസം, എ.സി. വാഹനം, ഐ.ആർ.സി.ടി.സി ടൂർ മാനേജരുടെ സേവനം, യാത്രാ ഇൻഷ്വറൻസ് എന്നിവയുണ്ടാകും. പാക്കേജ് നിരക്ക്: 19,500 രൂപ മുതൽ ആണ്. വിവരങ്ങൾക്ക് ഫോൺ: 82879 32082, 82879 32095
പ്രതികരിക്കാൻ ഇവിടെ എഴുതുക