പല്ലിലെ കറ ആരോഗ്യത്തിനും നിങ്ങളുടെ ആത്മവിശ്വാസത്തിനും വില്ലനാവുന്നുണ്ട്. പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനും പല്ലില്‍ പോട് ദന്തക്ഷയം മുതലായ പ്രശ്നങ്ങള്‍ക്കും പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പല്ലില്‍ കണ്ടാല്‍ വേഗം തന്നെ മാറ്റണം. അല്ലെങ്കില്‍ അത് മറ്റ് പല്ലിലേക്കും പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. പല്ലിലെ തിളക്കം നിലനിര്‍ത്തുന്നതിനും കറ മാറ്റുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ദിവസവും പല്ല് തേക്കുക
പല്ല് ദിവസവും തേക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും പല്ലിന്റെ തിളക്കം നൽകാനും ആരോഗ്യത്തിനും സഹായിക്കുന്നു. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുന്‍പും രാത്രി അത്താഴത്തിന് ശേഷവും പല്ല് തേക്കണം. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ദിവസവും രണ്ട് നേരം പല്ല് തേക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കുന്നതിനും ഉപകരിക്കും.
ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റ്
ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക. ഇത് പല്ലിലെ പോട് അകറ്റി മഞ്ഞ നിറത്തെ ഇല്ലാതാക്കി കറയെ പൂര്‍ണമായും നീക്കുന്നു. പല്ലിന്റെ ഇനാമല്‍ സ്ട്രോംങ് ആക്കുന്നതിന് ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റ് സഹായിക്കുന്നു. പല്ലില്‍ പോട് ഉള്ള സ്ഥലത്ത് ആരോഗ്യം കൂട്ടുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല ഇത് ബാക്ടീരിയ ഇല്ലാതാക്കുന്നതിനും നല്ലതാണ്.
ടാര്‍ടാര്‍ കണ്ട്രോള് ടൂത്ത് പേസ്റ്റ്
പല്ലിലെ കറ കളയുന്ന തരത്തിലുള്ള ടൂത്ത് പേസ്റ്റ് വിപണിയിൽ ലഭിക്കും. ഇതിന്റെ ഉപയോഗം കുറഞ്ഞ സമയം കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഫോസ്ഫേറ്റ്, സിങ്ക് മുതലായവ ആരോഗ്യ പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കുന്നു.
കറ്റാര്‍ വാഴയും ഗ്ലിസറിന്‍
കറ്റാര്‍വാഴയും ഗ്ലിസറിനും മിക്സ് ചെയ്ത് പല്ല് തേക്കുന്നത് പല്ലിലെ കറയെ മാറ്റം സഹായിക്കുന്നു. ബേക്കിംഗ് സോഡയും ഇതില്‍ മിക്സ് ചെയ്യണം. ഇത് പല്ലിന് തിളക്കവും സൗന്ദര്യവും പകരുന്നു. അതോടൊപ്പം കറയെ പൂര്‍ണമായും ഇളക്കി മാറ്റുന്നു. ഒരാഴ്ച കൃത്യമായി തേച്ചാല്‍ മതി പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക