മനുഷ്യന്റെ മിക്ക അസുഖങ്ങളെയും അകറ്റാനുള്ള കഴിവ് തക്കാളിക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ദിവസവും രാത്രി ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ തക്കാളി കഴിച്ചു നോക്കൂ മലബന്ധം പമ്പകടക്കും. വിളര്‍ച്ച ഇല്ലാതാക്കാനും ചര്‍മകാന്തി വർധിപ്പിക്കാനും തക്കാളി സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണ്. തക്കാളി ചൂടാക്കിയാല്‍ അതിലെ വിറ്റമിന്‍ സി നഷ്ടപ്പെടും.
തക്കാളിനീരും ഓറഞ്ചുനീരും ഒരേ അളവിൽ ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു വരില്ല. അര സ്പൂണ്‍ തക്കാളിനീര്, ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിക്സ് മുഖത്ത് നന്നായി തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ഇത് ചെയ്താൽ ആഴ്ചകള്‍ക്കകംതന്നെ മുഖകാന്തി വര്‍ധിക്കുകയും മുഖത്തിന് നല്ല പ്രസരിപ്പ് കൈവരുകയും ചെയ്യും.
ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും നന്നായി അരച്ച് കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടര്‍ച്ചയായി ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകള്‍ നീങ്ങി കണ്ണുകള്‍ക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും.
മുഖത്ത് ഒലിവെണ്ണ പുരട്ടിയതിനു ശേഷം തക്കാളിസത്ത് തേയ്ച്ച പിടിപ്പിക്കുക. കുറച്ച് സമയം കഴിഞ്ഞ് കഴുകികളയുക ഇത് ദിവസവും ചെയ്യുകയാണെങ്കില്‍ മുഖകാന്തി വര്‍ദ്ധിക്കുന്നു. തക്കാളിയില്‍ ഉൾപ്പെടുന്ന ലൈസോപീന്‍ എന്ന ഘടകം ചര്‍മ്മത്തിന്റെ ശോഭകൂട്ടി ചുളിവുകള്‍ അകറ്റി സംരക്ഷണം നല്‍കും.
തക്കാളി നല്ലൊരു കണ്ടീഷണറായും പ്രവര്‍ത്തിക്കുന്നു. ഈ പ്രകൃതിദത്ത കണ്ടീഷണര്‍ തലമുടിക്ക് തിളക്കവും മൃദുത്വവും നൽകുന്നു.
തക്കാളിയുടെ നീര് ചര്‍മ്മത്തില്‍ പുരട്ടുകയോ കഷ്ണങ്ങളാക്കി ചര്‍മ്മത്തില്‍ ഉരയ്ക്കുകയോ ചെയ്യുക, തക്കാളിയിയുടെ അത്ഭുതസിദ്ധി എതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക