ഇപ്പോഴത്തെ കാലാവസ്ഥയിൽ തണുത്ത വെള്ളത്തിൽ നീന്തുന്നത് സുഖകരമാണ് . ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു ഉണർവാണ് . എന്നാൽ ഇതോടൊപ്പം അപകടങ്ങളും പതിയിരുപ്പുണ്ട് . നീന്തൽ വശമില്ലാത്തവരും പരിചയക്കുറവ് ഉള്ളവരുമെല്ലാം നീന്താൻ ഇറങ്ങുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
ഇങ്ങനെ തുടങ്ങാം
ആദ്യം വെള്ളത്തിൽ ഇറങ്ങി നിലയുള്ള ഭാഗത്തു കൂടി നടന്നു നോക്കുക . എങ്കിൽ മാത്രമേ വെള്ളത്തിൽ പരിചയം ഉണ്ടാകൂ. പാമ്പാക്കുട എംടിഎം ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലകൻ ജോൺസൺ ജോസഫ് പങ്കു വെയ്ക്കുന്നു . ബാലൻസിനു പിന്നാലെ മുങ്ങുന്നതാന് പഠിപ്പിക്കുക . പിന്നാലെ ശ്വാസം എങ്ങനെ എടുക്കണമെന്നതിനെ സംബന്ധിച്ചാണു പരീശീലനം. വായിലൂടെ ശ്വാസമെടുത്തു മൂക്കിലൂടെ പുറത്തേക്കു വിടുകയാണു അതിന്റെ രീതി . പിന്നീട് കൈ കാലുകൾ ഉപയോഗിക്കാൻ പഠിപ്പിക്കും. ഇങ്ങനെ പല ഘട്ടങ്ങൾ കടന്നാണു പരിശീലനം പൂർത്തീകരിക്കുന്നത് .
നാലു രീതികൾ
നീന്തലിനു 4 രീതികളാണു പരിശീലിപ്പിക്കുന്നതെന്ന് കക്കാട് ടൗൺ അക്വാറ്റിക് ക്ലബ്ബിലെ പരിശീലകൻ ജയിംസ് ഓണിശേരിൽ പറഞ്ഞു. ബ്രെസ്റ്റ് സ്ട്രോക്ക്, ബട്ടർഫ്ലൈ, ബാക്ക് സ്ട്രോക്ക്, ഫ്രീ സ്റ്റൈൽ എന്നിങ്ങനെയാണ് അവയുടെ പേരുകൾ . വിദ്യാർഥികളെ ആദ്യം പഠിപ്പിക്കുന്നതു ഫ്രീ സ്റ്റൈലാണ്. ഇതിൽ മികവു തെളിയിച്ചാൽ മറ്റുള്ളവയും വേഗം സ്വായത്വമാക്കാം .
വ്യായാമം
നീന്തിത്തുടിക്കുമ്പോൾ ശരീരത്തിനു മുഴുവൻ വ്യായാമം ലഭിക്കുന്നു . നീന്തുമ്പോൾ നടക്കുന്നതിനെക്കാൾ ശ്വസനം ചെയ്യണം . ഹൃദയം, ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങൾക്കും വളരെയധികം പ്രയോജനപ്പെടും.
ജാഗ്രത നിർദേശങ്ങൾ
1. നീന്തൽ അറിയാത്തവർ ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക.
2. പരിചയമില്ലാത്ത ജലാശയങ്ങൾ ഒഴുവാക്കുക
3. മുതിർന്നവർ ഇല്ലാതെ കുട്ടികൾ വെള്ളത്തിലേക്ക് ഇറങ്ങാതിരിക്കുക
4. നീന്താൻ ഇറങ്ങുമ്പോൾ സുരക്ഷ ഉറപ്പാക്കുക.
5. ആഴമറിയാതെ വെള്ളത്തിലേക്ക് ചാടരുത്
6. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും കുട്ടികൾ ഒട്ടും സുരക്ഷിതമല്ല .
7 . ആയാസകരമായ നീന്തൽ ഒഴുവാക്കാൻ ശ്രെമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക