പ്രേക്ഷകരെ ഒന്നാകെ കയ്യിലെടുത്ത ചിത്രമാണ് അല്ലു അർജുൻ നായകനായ സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ’. പുഷ്പയുടെ രണ്ടാം ഭാഗത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി ഡീലിലൂടെ ചിത്രം നേടിയ തുക സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്.
ഇന്ത്യയിലെ ഒരു ചിത്രത്തിനും ലഭിക്കാത്തത്ര തുക മുടക്കിയാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 വിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കാനൊരുങ്ങുന്നത്. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അടിസ്ഥാനവില 250 കോടിരൂപയ്ക്കാണ് റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററിൽ നേടുന്ന വിജയമനുസരിച്ച് ഇത് 300 കോടി വരെ ഉയരും.
ഉത്തരേന്ത്യന്‍ വിതരണാവകാശത്തിലൂടെ ചിത്രം നേടിയ തുക നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അനില്‍ തടാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് 200 കോടി മുടക്കിയാണ് പുഷ്പ 2 ന്റെ ഉത്തരേന്ത്യന്‍ വിതരണാവകാശം നേടിയിരിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, രശ്മിക മന്ദാന്ന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക