പുളിഞ്ചിക്ക, ഇലുമ്പി പുളി എന്നിങ്ങനെ വ്യത്യസ്ത പേരുകലുള്ള ഇരുമ്പന്‍ പുളിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ നിരീക്ഷിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ വിലയേറിയ ഗുണങ്ങള്‍ ഇലുമ്പി പുളിയിൽ അടങ്ങിയിട്ടുണ്ട്. നമ്മള് നിത്യവും കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും രക്തത്തിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ഇതിലെ ഫ്ലേവനോയിഡുകളും നാരുകളുമെല്ലാം നമ്മെ സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രകൃതിദത്ത പരിഹാരമായി ഇലുമ്പി പുളി അറിയപ്പെടുന്നു. ഇരുമ്പന്‍ പുളിയിലെ ആന്റി ഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും സാന്നിധ്യം രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്നങ്ങള്‍ വേഗത്തിൽ കുറച്ചു കൊണ്ടുവരുന്നതിന് സഹായിക്കും. ചൂടുവെള്ളത്തിൽ ഇലുമ്പി പുളി ഇട്ട് തിളപ്പിച്ച കഷായം പതിവായി കഴിക്കുന്നത് രക്തക്കുഴലുകളില്‍ ഉയര്‍ന്ന മര്‍ദ്ദം കുറച്ചുകൊണ്ട് ധമനികള്‍, ഞരമ്പുകള്‍, ഹൃദയ അറകള്‍ തുടങ്ങിയവയെ ആരോഗ്യകരമാം വിധത്തിൽ പ്രവര്‍ത്തന സജ്ജമാക്കാന്‍ വഴിയൊരുക്കുന്നു
അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കുകയും വേണ്ട തോതിൽ കാത്സ്യം നല്‍കാനും ഇലുമ്പി പുളി സഹായിക്കുന്നു. ഇലുമ്പി പുളി ഉണക്കിയെടുത്ത രൂപത്തില്‍ കഴിക്കുന്നതും ഇതിന്റെ സത്തകള്‍ കറികളിലും സൂപ്പുകളിലും ഒക്കെ ചേര്‍ക്കുന്നതും അതല്ലെങ്കിൽ അച്ചാർ രൂപത്തിൽ കഴിക്കുന്നതും എല്ലാം നിങ്ങളുടെ അസ്ഥികളെ ബലമുള്ളതും കരുത്തുറ്റതുമാക്കുന്നു.
ഇലുമ്പി പുളി കൊണ്ട് നിരവധി വിഭവങ്ങളും ഉണ്ടാക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന ആൻറി ഹൈപ്പർ ലിപ്പിഡമിക് എന്ന ഘടകം ശരീരത്തിലെ അമിത കൊളസ്ട്രോളിനെ നീക്കാനും ശരീര വണ്ണം കുറയ്ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക