ഹനുമാൻ സ്വാമിയുടെ ജന്മദിനം ഹനുമാൻ ജയന്തിയായി ആചരിക്കുന്നു. ചൈത്രമാസത്തിലെ പൗർണമി ദിനമാണ് ഹനുമാൻ ജയന്തി വരുന്നത്. ഈ വർഷം ഏപ്രിൽ 23ന് പുലർച്ചെ 3.25ന് ആരംഭിച്ച് ഏപ്രിൽ 24ന് രാവിലെ 5.18ന് അവസാനിക്കും. അന്നേദിവസം ഹനുമാൻ സ്വാമിക്ക് സമർപ്പിക്കുന്ന വഴിപാടുകൾക്കും പ്രാർഥനകൾക്കും സവിശേഷ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഈ ദിവസം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ ആഘോഷിക്കപ്പെടുന്നു.
ശനിദശ, ശനിയുടെ അപഹാരം, കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി തുടങ്ങിയ ദോഷ കാലങ്ങള്‍ അനുഭവിച്ചു വരുന്നവരും തൊഴില്‍ക്ലേശങ്ങള്‍ അനുഭവിക്കുന്നവരും ദോഷ ശാന്തിക്കായി ഹനുമാൻ ജയന്തി ദിനത്തിൽ വ്രതം അനുഷ്ഠിക്കാവുന്നതാണ്.
പൂര്‍ണ ഉപവാസമോ ഒരിക്കലായോ വ്രതം അനുഷ്ഠിക്കാം. ഹനുമാൻ ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ഥിക്കുകയും വഴിപാടുകൾ സമർപ്പിക്കുകയും ചെയ്താല്‍ വായൂവേഗത്തിൽ ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു. വ്രതദിനത്തിലും തലേന്നും ശരീരശുദ്ധി നിര്‍ബന്ധമാണ്. എണ്ണ തേച്ചുകുളി, പകലുറക്കം എന്നിവ പാടില്ല.
ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വെറ്റിലമാല. വെറ്റിലമാല സമർപ്പിച്ചു പ്രാർഥിച്ചാൽ സർവകാര്യവിജയവും സമൃദ്ധിയുമാണ് ഫലം. നെയ്വിളക്ക്, സിന്ദൂരം എന്നിവ സമർപ്പിക്കുന്നതും ഉത്തമമാണ്. രോഗദുരിതങ്ങൾ തീരാൻ തുളസിമാലസമർപ്പണം ഉത്തമമത്രേ. കദളിപ്പഴം നിവേദ്യമായി സമർപ്പിക്കുന്നതും നന്ന്.
ഹനുമാൻ സ്വാമിയുടെ പ്രിയപ്പെട്ട വസ്തുവാണ് സിന്ദൂരം. ഹനുമാൻ ജയന്തിയിൽ സിന്ദൂരം വാങ്ങി വീട്ടിൽ കൊണ്ടുവരുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.മധുരപലഹാരങ്ങളും ചെറുപയർ ലഡുവും തയ്യാറാക്കി ഹനുമാൻ ജയന്തി ദിനത്തിൽ ഹനുമാൻ സ്വാമിക്ക് സമർപ്പിക്കണം. ഇത് ഹനുമാൻ സ്വാമിയുടെ അനുഗ്രഹങ്ങൾ ലഭിക്കാൻ ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക