ധാരാളം ആരോഗ്യ ഗുണങ്ങൾ ഒന്നാണ് ഇഞ്ചി. കറികളുടെ രുചിയും മണവും വർധിപ്പിക്കാനും ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുവാൻ കഴിയും. ദഹന സംബന്ധമായ പ്രശ്നങ്ങൾ, മനം പിരട്ടൽ, വയറു കമ്പിക്കുക തുടങ്ങിയവയിൽ നിന്നും താൽക്കാലിക ആശ്വാസം നേടാൻ ഇഞ്ചി കൊണ്ട് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി – ഇൻഫ്ളമേറ്ററി വസ്തുക്കൾ പേശിവേദന, വാതം എന്നിവ കുറയ്ക്കാൻ സഹായിക്കും.
ഉണങ്ങിയ ഇഞ്ചിയെ ചുക്ക് എന്നാണ് വിളിക്കുന്നത്. പൊടിച്ചാണ് പലതിലും കൂട്ടായി ഉപയോഗിക്കുന്നത്. കറി പൗഡറുകൾ, ഗരം മസാല, എന്നിവയിലും ചായയിലും എന്നുവേണ്ട പായസങ്ങൾ, ലഡു, കേക്ക്, ചട്ണി, കുക്കീസ് എന്നിവയിലെല്ലാം ചുക്ക് പൊടിച്ചു ചേർക്കാറുണ്ട്. ചുക്ക് ഉപയോഗിച്ച് കാപ്പി ഉണ്ടാക്കി കഴിക്കുന്നത് ചെറിയ ജലദോഷങ്ങൾക്കു പ്രതിവിധിയാണ്.
ഇഞ്ചി ഉണക്കി ചുക്ക് ആക്കുമ്പോൾ അതിൽ നിന്നും ചെറിയ അളവിൽ പോഷകങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. എന്നിരുന്നാലും ഏറെ ഉപകാരപ്രദമായ ഗുണങ്ങൾ പ്രദാനം ചെയ്യാനിതിനു കഴിയും. ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളിൽ നിന്നും ആശ്വാസം നൽകും. മാത്രമല്ല, ചില പഠനങ്ങൾ പറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിർത്താൻ ചുക്കിന് കഴിയുമെന്നാണ്.
ധാരാളം ഔഷധങ്ങളിൽ പ്രധാന കൂട്ടായി ചുക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്.
ഗര്‍ഭാവസ്ഥയിലെ ഓക്കാനം, പ്രഭാതത്തിലുണ്ടാകുന്ന അസ്വസ്ഥത എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കാൻ ചുക്ക് കഴിക്കുന്നത് നല്ലതാണ്. അര സ്പൂണ്‍ ഉണങ്ങിയ ഇഞ്ചിപ്പൊടി എടുത്ത് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി, തേന്‍ കൂടി ചേര്‍ത്ത് കഴിക്കാം.
ദഹനക്കേട് – വിട്ടുമാറാത്ത ദഹനക്കേട് മൂലമുണ്ടാകുന്ന ആമാശയത്തിലെ അസ്വസ്ഥതകളും വേദനയും ഒഴിവാക്കാന്‍ ചുക്ക് ഉത്തമമാണ്. ഭക്ഷണത്തിന് മുമ്പ് ചുക്കുപ്പൊടി കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുന്നു.
കൊളസ്ട്രോള്‍ നില കുറയ്ക്കുന്നു – ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് മാരകമായ ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നു. എല്ലാത്തരം കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാന്‍ ചുക്കുപ്പൊടി സഹായിക്കുമെന്ന് നിരവധി ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെട്ടിട്ടുണ്ട്.
ഉദരരോഗങ്ങള്‍ക്കും ഛര്‍ദ്ദിക്കും ദഹനകേടിനും മാത്രമല്ല അജീര്‍ണ്ണം, അതിസാരം, പ്രമേഹം, അര്‍ശസ് എന്നി രോഗങ്ങള്‍ക്കെല്ലാം പരിഹാരമാണ് ഇഞ്ചി/ചുക്ക് ചേര്‍ത്ത ഔഷധങ്ങള്‍. ഇഞ്ചി ഉണക്കിയെടുക്കുന്ന ചുക്ക് ആയുര്‍വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക