പ്രമേഹ രോഗികളായ ആളുകൾ മധുരം കഴിക്കുന്നത് നന്നേ കുറയ്ക്കണം എന്ന് നമുക്ക് അറിയാം. പക്ഷേ മധുരമടങ്ങിയ ഫ്രൂട്സായ ചക്കയും മാങ്ങയും പ്രമേഹ രോഗികൾക്ക് കഴിക്കാമോ. ഇപ്പോൾ മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ഉള്ളതായി അറിഞ്ഞവർ മധുരം സാധാരണ കഴിക്കുന്നത് കുറക്കാറാണ് പതിവ് രീതി. ആദ്യമായി പ്രമേഹമുള്ളവർ ആരോഗ്യകരമായ ഭക്ഷണ രീതിയിലേക്ക് മാറുകയാണ് വേണ്ടത് എന്നാണ് തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ വെയിറ്റ് ലോസ് എക്സ്പേർട്ട് ആയ ഡോക്ടർ ലളിത അപ്പുക്കുട്ടൻ വ്യക്തമാക്കുന്നത്.
പ്രമേഹ രോഗികൾ മധുരമുള്ള ഫലങ്ങളായ ചക്കയും മാങ്ങയും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പഴുത്തു കഴിയുമ്പോൾ ഉയർന്ന ഗ്ലെസ്സമിക്ക് ഇൻഡക്സ് ഭക്ഷണങ്ങളായി മാറുന്ന രണ്ടു ഫലങ്ങളാണ് ചക്കയും മാങ്ങയും. ഇവ കഴിക്കുമ്പോൾ കലോറിയുടെ അളവ് വർധിക്കുന്നതിന് കാരണമാകും. പ്രമേഹമുള്ളവർ ചക്ക കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും സാധ്യതയുണ്ട്. ചക്കയും മാങ്ങയും സീസണുകളിൽ അമിതമായി കഴിക്കുന്നത് പലരിലും ഇന്ന് ഡയബറ്റിക് അൾസർ കൂടുന്നതിലേക്കും നയിക്കുന്നു.
പ്രമേഹരോഗികൾ ചക്കപ്പഴവും മാമ്പഴവും ഒരുപാട് കഴിക്കുമ്പോൾ ഉടൻതന്നെ ഏതെങ്കിലും വ്യായാമം ചെയ്യാൻ വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കാനും ശ്രദ്ധിക്കണം. വ്യായാമം ചെയ്തില്ലെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കാൻ കാരണമാകും. ചക്കയും മാങ്ങയും മാത്രമല്ല ഏതൊരു പഴം കഴിച്ചാലും ഉടൻതന്നെ വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.ഡോക്ടർ ലളിത അപ്പുക്കുട്ടൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക