കോട്ടയം ജില്ലയിലെ യു ഡി എഫ് ചെയർമാൻ സ്ഥാനം രാജിവച്ച് സജി മഞ്ഞ കടമ്പിൽ ബി ജെ പിയിൽ ചേരാനൊരുങ്ങുന്നു. സജി മഞ്ഞക്കടമ്പിലിനെ അനുകൂലിക്കുന്നവരുടെ യോഗം കോട്ടയത്ത് ചേരാനും സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോൺഗ്രസ് പാർട്ടി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നുമാണ് വിവരം.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തുഷാർ വെള്ളാപ്പള്ളിക്ക് സജി മഞ്ഞക്കടമ്പിൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യും. തൽക്കാലം ഒരു പാർട്ടിയിലേക്കും ഇല്ലെന്നും മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചു പോയാൽ ദുരന്തമാകും എന്നും നേരത്തെ സജി മഞ്ഞക്കടമ്പിൽ പ്രഖ്യാപിച്ചിരുന്നു.
ബി ജെ പിയിലേക്ക് പോകുന്ന വിവരം ഔദ്യോഗികമായി യോഗം ചേർന്നതിനു ശേഷം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്ന പരാതിയുമായി ഈ മാസം ആദ്യമാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവെച്ചത്. കോൺഗ്രസ് നേതൃത്വം സജിയുടെ രാജിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക