ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയ്ക്ക് ശേഷം ചാറ്റ്ബോട്ടായ മെറ്റ എഐ വാട്സ്ആപ്പിലും. എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ അപ്ഡേഷന് നിലവിൽ ലഭ്യമായിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങളിലാണ് വാട്സ്ആപ്പിലെ എഐ ഫീച്ചര്‍ പുതുതായി കൊണ്ട് വന്നിട്ടുള്ളത്. ഇംഗ്ലീഷ് അല്ലാതെ മറ്റു ഭാഷകളൊന്നും നിലവിൽ മെറ്റ എ.ഐ സപ്പോർട്ട് ചെയ്യുന്നില്ല.
മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ചാറ്റ് ജിപിടിക്ക് തുല്യമാണ്. സുഗമമായ സംഭാഷണങ്ങളാണ് മെറ്റ ഉപഭോകത്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. എന്തിനെക്കുറിച്ചും ഈ ചാറ്റ്ബോട്ടുമായി സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനുമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
വാട്സ്ആപ്പില്‍ എഐ ചാറ്റ് ബോട്ടുമായി സംഭാഷണം തുടങ്ങുന്നതിനായി ആപ്പ് ഓപ്പണ്‍ ചെയ്ത ശേഷം ‘ന്യൂ ചാറ്റ്’ എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം. അതില്‍ നിന്നും ‘മെറ്റ എഐ’ എന്ന ഐക്കണ്‍ തിരഞ്ഞെടുത്ത് സേവന നിബന്ധനകള്‍ നന്നായി വായിച്ചു നോക്കി അംഗീകരിച്ച ശേഷം ഐക്കണില്‍ ടാപ് ചെയ്താല്‍ ഇന്‍ബോക്സിലേക്കുള്ള ആക്സസ് കിട്ടുന്നതാണ്. തുടര്‍ന്ന് ആവശ്യാനുസൃതം എ.ഐ യുമായി സംഭാഷണങ്ങൾ നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക