ശിവക്ഷേത്രത്തിലും അയ്യപ്പ ക്ഷേത്രത്തിലും നടത്തി വരുന്ന ഒരു പ്രധാന വഴിപാടാണ് നീരാഞ്ജനം. ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളിൽ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. ശനിയാഴ്ചകൾ തോറുമോ ജന്മ നക്ഷത്രം തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത്.
നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതിൽ എള്ള്കിഴി ഇട്ട് നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുൻപിൽ ഒരു മുഹൂർത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കിൽ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം വഴിപാട്.
ശനിയുടെ ദോഷങ്ങളായ ഏഴരശനി, കണ്ടകശനി, ജന്മശനി, അഷ്ടമശനി തുടങ്ങിയ വിവിധ തരത്തിലുള്ള ദോഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശിവക്ഷേത്രത്തില്‍ ശാസ്താവിന്റെ നടയിലും അയ്യപ്പ ക്ഷേത്രത്തിലും നീലാഞ്ജനം കഴിപ്പിക്കാവുന്നതാണ്. ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ ആണ് പ്രധാനമായും നീലാഞ്ജനം കഴിപ്പിക്കുന്നത്.
ഒരു മനുഷ്യന്റെ ജീവിത ചക്രത്തില്‍ ഏറ്റവും മോശപ്പെട്ട ദശയായിട്ടാണ് ശനിദശയെ പൊതുവെ പറയാറുളളത്. ശനി ദോഷം ഇല്ലാതാക്കുന്നതിനായി ചെയ്യേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു വഴിപാടാണ് നീലാഞ്ജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക