ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരുടെ പുതിയ മോഡലുകൾ ഉടൻ ഇന്ത്യൻ നിരത്തുകളിലേക്ക് എത്തും. മാരുതി സുസുക്കി മെയ് 9 -ന് ഫോർത് ജെൻ മാരുതി സ്വിഫ്റ്റ് ലോഞ്ച് ഉറപ്പിച്ചിട്ടുണ്ട്. ഇതേ സമയം തന്നെ ടാറ്റയും മഹീന്ദ്രയും 2024 പകുതിയോടെ ഇലക്ട്രിക് കർവ്വ് കൂപ്പെ എസ്യുവിയും ഥാർ 5-ഡോറും പുറത്തിറക്കും.
വരാനിരിക്കുന്ന മോഡലുകളെ കുറിച്ച് നോക്കാം..
1.2024 മാരുതി സ്വിഫ്റ്റ്
നെക്സ്റ്റ് ജെൻ മാരുതി സ്വിഫ്റ്റ് (കോഡ്നാമം – YED) പുതിയ മെച്ചപ്പെടിത്തിയ ഡിസൈൻ, മികച്ച ഇൻ്റീരിയർ, ഒരു പുതിയ Z-സീരീസ് പെട്രോൾ എഞ്ചിൻ എന്നീ പ്രത്യേകതകളുമായാണ് മാരുതി സ്വിഫ്റ്റ് വരുന്നത്. ഹാച്ച്ബാക്ക് നിലവിലുള്ള 1.2 എൽ, 4-സിലിണ്ടർ കെ-സീരീസ് പെട്രോൾ എഞ്ചിൻ ഒഴിവാക്കുമെന്ന് പറയുന്നു. പകരം ഒരു പുതിയ 1.2 എൽ, 3-സിലിണ്ടർ ഇസഡ്-സീരീസ് മോട്ടോർ ലഭ്യമാക്കും. അത് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലും അല്ലാതെയും ലഭ്യമാക്കിയിട്ടുണ്ട്.
2.മഹീന്ദ്ര ഥാർ 5-ഡോർ
പുതിയ മഹീന്ദ്ര ഥാർ ഫൈവ് ഡോർ പതിപ്പിന് ഥാർ അർമദ എന്ന് പേര് തീർച്ചപ്പെടുത്താനുള്ള സാധ്യത ഉണ്ട്. ഓഗസ്റ്റ് 15 ന് ഓസ്ട്രേലിയയിൽ സംഘടിപ്പിക്കുന്ന പരുപാടിയിൽ ഈ ഓഫ്-റോഡ് എസ്യുവി വേൾഡ് വൈഡ് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.
3.ടാറ്റ കർവ്വ് ഇ വി
ടാറ്റ കർവ്വ് കൺസെപ്റ്റ് ബേസ് ചെയ്ത് കൂപ്പെ എസ്യുവി 2024 പകുതിയോടെ ഇലക്ട്രിക് പവർട്രെയിനുമായി രംഗത്തിറക്കും. അതേസമയം അതിന്റെ ഐസിഇ-പവർ പതിപ്പ് ഈ വർഷത്തെ ഉത്സവ സീസണിൽ അവതരിപ്പിക്കാനാണ് തീരുമാനം. ടാറ്റയുടെ ജെൻ II ആക്ടി. ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള കർവ്വ ഇവി, 450-500km റേഞ്ച് തരുമെന്ന് കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക