ആസ്റ്റണ്‍ മാര്ട്ടിന് വാന്റേജ് ആയിരിക്കും ജെയിംസ് ബോണ്ട് സിനിമകളില്‍ ഒരു വാഹനപ്രേമിയെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ള വാഹനങ്ങളിലൊന്ന്.1977 മുതല്‍ നിരത്തുകളിലുള്ള ബ്രിട്ടണിലെ ആദ്യ സൂപ്പര്‍കാര്‍ എന്ന വിശേഷണവുമായി ഈ വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിലേക്കും എത്തിയിരിക്കുകയാണ്. രാജ്യാന്തര വിപണികളില്‍ കഴിഞ്ഞ വര്‍ഷം തന്നെ എത്തിയ ഈ വാഹനത്തിന് ഇന്ത്യയില്‍ 3.99 കോടി രൂപയാണ് എക്സ്ഷോറൂം വില.
പുതിയ വാന്റേജ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത് മുന്‍തലമുറ മോഡലുകളില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയാണ്.ഡിസൈനിലെ പ്രധാനമാറ്റങ്ങള്‍ കൂടുതല്‍ വലിപ്പത്തില്‍ നല്‍കിയിട്ടുള്ള ആസ്റ്റണ്‍ മാര്ട്ടിന് സിഗ്നേച്ചര്‍ ഗ്രില്ല്, കൂടുതല്‍ എയര്‍ വെന്റുകള്‍ നല്കി ഒരുങ്ങിയ ബമ്പര്‍, എല്‍.ഇ.ഡി. ഡി.ആര്.എല്ലും പ്രൊജക്ഷന് ലൈറ്റുകളും നല്‍കിയിട്ടുള്ള പുതുമയുള്ള ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, 21 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ബ്ലാക്ക് അലോയി വീലുകള്‍ എന്നിവയാണ്.
എക്സ്റ്റീരിയറില്‍ വിരലിലെണ്ണാവുന്ന മാറ്റങ്ങളാണ് ഉള്ളതെങ്കില്‍ നിരവധി പുതുമയോടെയാണ് ഇന്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്. ഇതില്‍ പ്രധാനം ഡി.ബി.12 മോഡലില്‍ നല്‍കിയിരുന്ന 10.35 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. സ്വിച്ച് ഗിയറിലും മറ്റം വരുത്തിയിട്ടുണ്ട്.നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത് പുതിയ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന സ്റ്റിയറിങ്ങ് വീലും ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും അകത്തളത്തിലെ ഹൈലൈറ്റുകളായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക