പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. അമിതമായ പഞ്ചസാര ഉപയോഗം നിങ്ങളെ പ്രമേഹത്തിൽ കൊണ്ടെത്തിയ്ക്കാം. ഇത് മാത്രമല്ല ഉയർന്ന പഞ്ചസാര ഉപഭോഗം ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെടുന്നു. ഇതെല്ലാം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളുടെ ശരീരത്തെ നയിക്കുന്നു. കൂടാതെ, പഞ്ചസാരയുടെ അളവ് വർധിക്കുന്നത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും രക്തപ്രവാഹത്തിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പഞ്ചസാര ശരീരഭാരം വർധിപ്പിക്കാൻ ഒരു പ്രധാന കാരണമാണ്.
ഉയർന്ന പഞ്ചസാര കോശങ്ങളുടെ പെരുകലിന് കാരണമാകുമെന്ന് പഠനങ്ങളിൽ പറയുന്നുണ്ട്. പഞ്ചസാര ശരീരത്തിലെ ഇൻഫ്ളമേഷൻ വർദ്ധിപ്പിക്കുന്നതുകൊണ്ട് ക്യാൻസറിലേക്കും നയിച്ചേക്കാം. ആരോഗ്യത്തിന് മാത്രമല്ല ചര്‍മത്തിനും ദോഷം ചെയ്യുന്നതാണ് ഇത്. കൃത്രിമ മധുരമായത് തന്നെയാണ് പഞ്ചസാരയെ ഹാനികരമാക്കുന്നത്.
സംസ്കരിച്ച ഭക്ഷണങ്ങളിലെ പഞ്ചസാരയുടെ സാന്നിധ്യം അധിക കലോറി ഉപഭോഗത്തിലേക്ക് നയിക്കാം, വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം ഭക്ഷണത്തിലും പാനീയങ്ങളിലും ചേർക്കുന്നത് ഉൾപ്പെടെയുള്ള പഞ്ചസാരയിൽ നിന്നുള്ള കലോറിയുടെ ദൈനംദിന ഉപഭോഗം 5% ത്തിൽ കൂടാൻ പാടില്ല. ഇതിനർത്ഥം ആളുകൾ പ്രതിദിനം 30 ഗ്രാം പഞ്ചസാര അല്ലെങ്കിൽ ഏകദേശം 7 ടീസ്പൂണിൽ കൂടുതൽ കഴിക്കാൻ പാടില്ല എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക