ശരീരത്തിന് വേണ്ട വളരെ പ്രധാനപ്പെട്ട വിറ്റാമിനുകളൊന്നാണ് ബയോട്ടിൻ. ചർമ്മം, മുടി, നഖങ്ങൾ എന്നിവ ആരോഗ്യത്തോടെ നിലനിർത്താൻ ബയോട്ടിൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിൽ വേണ്ട ബയോട്ടിൻ കിട്ടാതെ വരുമ്പോൾ വരണ്ട ചർമ്മം, നഖം പൊട്ടുക, മുടി കൊഴിച്ചിൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.
ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും നഖങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യാൻ ബയോട്ടിൻ ഉപകരിക്കുന്നു. മാത്രമല്ല, ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാനും ശക്തമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് റിസർച്ച് ഗേറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.
നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ ഊർജമാക്കി മാറ്റാൻ ശരീരത്തിന് ബയോട്ടിൻ ആവശ്യമാണ്. കാർബോഹൈഡ്രേറ്റുകൾ, ലിപിഡുകൾ, പ്രോട്ടീനുകൾ എന്നിവയുടെ ദഹനത്തെ ബയോട്ടിൻ സഹായിക്കുന്നു. ബയോട്ടിൻ സമ്പുഷ്ടമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് ഉപകരിക്കും. അത് കൊണ്ട് തന്നെ ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നതായി ഫ്രോണ്ടിയേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പരാമർശിക്കുന്നു.
ഗർഭിണികൾ ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം. ഇത് കുഞ്ഞിന്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും വളരെ നല്ലതാണെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക