ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന മലയാള ചിത്രത്തിൽ വേഷമിടാൻ ഒരുങ്ങി എസ് ജെ സൂര്യ. ബാദുഷ സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് എസ് ജെ സൂര്യ ആദ്യമായി മലയാളത്തിൽ വേഷമിടുന്നത്. അഭിനയ മികവുകൊണ്ട് നിരവധി പ്രേക്ഷകരെ സ്വന്തമാക്കിയ താരം വേഷമിടുന്ന ആദ്യ മലയാള ചിത്രം കൂടിയായിരിക്കും ഇത്.
വിപിൻദാസ് സംവിധാനം നിർവഹിക്കുന്ന ചിത്രം പക്കാ മാസ്സ് എന്റർടൈനറായി ഒരുക്കുന്ന ചിത്രം കൂടിയാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തെ കൂടാതെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായ ബാദുഷ ഹൈദരാബാദിൽ നടന്ന മീറ്റിങ്ങിനു ശേഷം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ എസ് ജെ സൂര്യയുടെ മലയാള സിനിമയിലേക്കുള്ള പ്രവേശനം സംബന്ധിച്ച വിവരം സ്ഥിരീകരിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെയും താരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഈ വർഷം തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക