ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് വെള്ളിത്തിരയിലെ മിന്നും താരമായി മാറിയ ആളാണ് സാനിയ ഇയ്യപ്പൻ. ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി താരം നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കിയ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അടുത്ത സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചത്. ഗോവയിൽ വച്ച് നടത്തിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്ക് താരങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ ആശംസകളുമായി എത്തിയപ്പോൾ വസ്ത്രധാരണത്തെ ചൊല്ലി നിരവധി വിമർശനങ്ങളും താരത്തിന് നേരെ ഉയരുന്നുണ്ട്.
അതേസമയം വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിന്ന് വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന സാനിയ പിറന്നാളിന് തെരഞ്ഞെടുത്ത വസ്ത്രത്തിലൂടെ വിമർശകർക്ക് മറുപടി നൽകുകയാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. നൃത്തം, മോഡലിംഗ്, അഭിനയം തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരം ‘ബാല്യകാലസഖി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി പിന്നീട് ‘ക്വീൻ’ എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടു.
പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിനു പുറമേ തമിഴിലും നായികയായി വേഷമിട്ട സാനിയയുടെ പുതിയ പ്രോജക്ട് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ ആണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക