പുതിയ സ്കീമുകളില്‍ നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ പലര്‍ക്കും കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു.ഇക്കാര്യം ചൂണ്ടിക്കാണിച്ചത് കൊടകരയില്‍നിന്ന് വിനീഷും ഖത്തറില്‍നിന്ന് രാജേഷും ഉള്‍പ്പടെ നിരവധി പേരാണ്. ‘കെവൈസി പരിഷ്കരണം’ പ്രധാനമായും ബാധിച്ചത് എന്‍.ആര്.ഇക്കാരായ നിക്ഷേപകരെയാണ്. തിരിച്ചടിയായത്ഔദ്യോഗികമായി സാധുതയുള്ള പ്രമാണങ്ങളുടെ പട്ടികയില്‍ മാറ്റംവരുത്തിയതാണ്.യൂട്ടിലിറ്റി ബില്ലുകളും ബാങ്ക് സ്റ്റേറ്റുമെന്റും സാധുതയുള്ള രേഖകകളല്ലാതായിരിക്കുന്നു.
എപ്രകാരമായിരിക്കും പുതുക്കിയ വ്യവസ്ഥകള്‍ പ്രകാരം പുതിയ ഫണ്ടുകളില്‍ നിക്ഷേപം സ്വീകരിക്കുക?
കൈ.വൈ.സി വാലിഡേറ്റഡ്
ഈ ഗണത്തില്‍ പാനും ആധാറും നല്കി കെ.വൈ.സി നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കിയവരിലേറെപ്പേരും ഉള്‍പ്പെട്ടിട്ടുണ്ടാകും. പുതിയ മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നിക്ഷേപിക്കാന്‍ ഇത്തരക്കാര്‍ക്ക് തടസ്സമുണ്ടാവില്ല.
കെ.വൈ.സി രജിസ്ട്രേഡ്
കൈ.വൈ.സി രജിസ്ട്രേഡ്-എന്ന നിലയിലായിരിക്കും ഏറെപ്പേരുടെയും. അങ്ങനെയാണെങ്കില്‍, നിലവില്‍ നിക്ഷേപമില്ലാത്ത എ.എം.സികളുടെ മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നിക്ഷേപം തുടങ്ങാൻ സാധിക്കില്ല. നിലവില്‍ നിക്ഷേപിച്ചിട്ടുള്ള ഫണ്ട് കമ്പനികളുടെ മറ്റ് ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ തടസ്സം ഉണ്ടാവുകയില്ല.
ഈ വിഭാഗത്തില്‍ വരുന്നത് പാസ്പോര്‍ട്ട്, വോട്ടേഴ്സ് ഐഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ നല്കി കെ.വൈ.സി രജിസ്റ്റര്‍ ചെയ്തവരാണ്.പുതിയ എ.എം.സികളിലെ നിക്ഷേപം പാന്‍, ആധാര്‍ എന്നീ രേഖകള്‍ സമര്‍പ്പിച്ച് കെ.വൈ.സി വാലിഡേറ്റഡ്-ആയശേഷം മാത്രമെ പരിഗണിക്കൂ. ‘ വാലിഡേറ്റഡ്’ ആയാല്‍ എല്ലാ ഫണ്ടുകമ്പനികളിലും പുതിയതായി നിക്ഷേപം നടത്താന്‍ അനുവദിക്കും.
കെ.വൈ.സി-ഓണ്‍ ഹോള്‍ഡ്
മൊബൈല്‍ നമ്പറും കൈവസി രേഖകളും ഇ-മെയില്‍ ഐഡിയും സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ കെ.വൈ.സി വാലിഡേറ്റഡ് സ്റ്റാറ്റസ് ആവില്ല. കെ.വൈ.സി ഓണ്‍ ഹോള്‍ഡ് ആയി തുടരും. നിലവില്‍ തുടരുന്ന എസ്.ഐ.പികള്‍ തടസ്സപ്പെടുമെന്ന് മാത്രമല്ല, അതുവരെയുള്ള നിക്ഷേപം തിരികെയെടുക്കാനും കഴിഞ്ഞെന്നുവരില്ല.
നിക്ഷേപമുള്ള മ്യൂച്വല്‍ ഫണ്ട് സ്കീമുകളില്‍ നിലവില്‍ ഇടപാടുകള്‍ നടത്താന്‍ മൊബൈല്‍ നമ്പറും ഇ-മെയിലും വെരിഫൈ ചെയ്യുകയെന്നതാണ് അതിനുള്ള പരിഹാരം. പുതിയതായി വരുന്ന നിക്ഷേപം നിരസിക്കാതിരിക്കാന്‍ കൈ.വൈ.സി നടപടിക്രമങ്ങള്‍ വീണ്ടും പാലിക്കുകയും വേണം.പാന്‍, ആധാര്‍ എന്നീ സാധുവായ രേഖകള്‍ ഇതിനായി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക